എഫ് സി കേരളക്ക് ഒമ്പത് ഗോള്‍ ജയം

Update: 2018-05-10 17:40 GMT
എഫ് സി കേരളക്ക് ഒമ്പത് ഗോള്‍ ജയം

ആദ്യ പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ അഞ്ചു ഗോളുകമായി മൊത്തം 9 ഗോളുകളാണ് എഫ്‌സി കേരള നേടിയത്. ഹാട്രിക് നേടിയ ബിനീഷ് ബാലന്റെ പ്രകടനം നിര്‍ണായകമായി. 

Full View

കേരള പ്രീമിയര്‍ ലീഗില്‍ എഫ്‌സി കേരളക്ക് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ 9 ഗോളിന് ക്വാട്ട്‌സ് എഫ്‌സിയെ തകര്‍ത്തു. മറ്റു മത്സരങ്ങളില്‍ കേരള പൊലീസും ഏജീസ് തിരുവനന്തപുരവും ജയം നേടി.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ക്വാട്ട്‌സ് എഫ്‌സി തകര്‍ന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് കണ്ടത്. എഫ്‌സി കേരളയുടെ ആക്രമണത്തിന് മുന്നില്‍ ക്വാട്ട്‌സ് എഫ്‌സിയുടെ പ്രതിരോധം നിഷ്പ്രഭമായി. ആദ്യ പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ അഞ്ചു ഗോളുകമായി മൊത്തം 9 ഗോളുകളാണ് എഫ്‌സി കേരള നേടിയത്. ഹാട്രിക് നേടിയ ബിനീഷ് ബാലന്റെ പ്രകടനം നിര്‍ണായകമായി.

മറ്റൊരു മത്സരത്തില്‍ സെന്‍ട്രല്‍ എക്‌സൈസിനെതിരെ കേരള പൊലീസ് എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു. കളിയുടെ പതിനേഴാം മിനിറ്റില്‍ ജിന്‍ഷാദും നാല്‍പത്തിയാറാം മിനിറ്റില്‍ ഫിറോസ് കളത്തിങ്ങലുമാണ് ഗോള്‍ നേടിയത്.

സാറ്റ് തിരൂരിനെ ഏജീസ് തിരുവനന്തപുരം ഒന്നിനെതിരെ രണ്ട് ഗോളിനും തോല്‍പ്പിച്ചു. നസ്രുദ്ദീനും ഡാനി വൈയുമാണ് ഏജീസിനായി ഗോള്‍നേടിയത്.

Tags:    

Similar News