എനിക്കായല്ല , ഇന്ത്യക്കായി പ്രോത്സാഹന തിര തീര്‍ക്കൂയെന്ന് കൊഹ്‍ലി

Update: 2018-05-11 17:28 GMT
Editor : admin
എനിക്കായല്ല , ഇന്ത്യക്കായി പ്രോത്സാഹന തിര തീര്‍ക്കൂയെന്ന് കൊഹ്‍ലി

24 പന്തില്‍ നിന്നും 24 റണ്‍സാണ് മത്സരത്തില്‍ കൊഹ്‍ലി സ്വന്തമാക്കിയത്

ബംഗളൂരുവില്‍ ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യ - ബംഗ്ലാദേശ് മത്സരം ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം അത്യന്തം ആകാംക്ഷ നിറഞ്ഞതായിരുന്നു. ചിന്നസ്വാമി സ്റ്റേഡയത്തില്‍ ധോണിയെയും സംഘത്തെയും ആര്‍ത്തുവിളിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ആരാധകര്‍. ഇതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായ ചില മുഹൂര്‍ത്തങ്ങള്‍ക്കും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. തന്‍റെ പേര് വിളിച്ച് പ്രോത്സാഹിപ്പിക്കുന്ന ആരാധകരോട് എന്‍റെ പേര് ഉറക്കെ വിളിക്കുന്നതിനു പകരം ഇന്ത്യ .. ഇന്ത്യ എന്ന വിളികളാല്‍ കരുത്തു പകരൂ എന്ന് പറഞ്ഞ ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‍ലിയാണ് തീര്‍ത്തും വ്യത്യസ്തമായ ഇത്തരമൊരു കാഴ്ച ഒരുക്കിയത്.

Advertising
Advertising

സംഭവത്തിന്‍റെ വീഡിയോ കൊഹ്‍ലിയുടെ ആരാധകര്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പങ്കുവച്ചു. കൊഹ്‍ലി. കൊഹ്‍ലി എന്ന വിളികളോട് ആദ്യം താരം പ്രതികരിച്ചത് തന്‍റെ കൈ കാതിനോട് ചേര്‍ത്തു പിടിച്ച് അല്‍പ്പം കൂടി ശബ്ദത്തോടെയാകട്ടെ എന്ന സൂചന നല്‍കിയാണ്. തൊട്ടുപിന്നാലെ തന്‍റെ ബനിയനില്‍ ഇന്ത്യ എന്നെഴുതിയ ഭാഗം ചേര്‍ത്തു പിടിച്ച് ഇന്ത്യ.. ഇന്ത്യ എന്ന പ്രോത്സാഹനമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കൊഹ്‍ലി സൂചന നല്‍കി. 24 പന്തില്‍ നിന്നും 24 റണ്‍സാണ് മത്സരത്തില്‍ കൊഹ്‍ലി സ്വന്തമാക്കിയത്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News