ഹൈജംപില്‍ റെക്കോഡ് ലക്ഷ്യമിട്ട് അനന്തു

Update: 2018-05-13 04:26 GMT
Editor : Sithara
ഹൈജംപില്‍ റെക്കോഡ് ലക്ഷ്യമിട്ട് അനന്തു
Advertising

തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ അത്‍ലറ്റിക് മീറ്റില് വെങ്കലം നേടിയതിന്റെ ആത്മവിശ്വാസവുമായി കെ എസ് അനന്ദു

Full View

സംസ്ഥാന സ്കൂള്‍ അത്‍ലറ്റിക് മീറ്റിലെ ഹൈജംപില്‍ റെക്കോഡ് ലക്ഷ്യമിട്ടാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂളിലെ കെ എസ് അനന്തു എത്തുന്നത്. കഠിന പരിശീലനത്തിലാണ് അനന്തു. പത്തംഗ സംഘമാണ് ശ്രീകൃഷ്ണ സ്കൂളില്‍ നിന്നും ഇത്തവണ എത്തുന്നത്.

ഹൈജംപ് പിറ്റിലേക്ക് വളഞ്ഞിറങ്ങുന്ന കെ എസ് അനന്തുവിനെ കായിക കേരളത്തിന് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി മൂന്ന് സംസ്ഥാന മീറ്റിലെ സ്വര്‍ണം ചാടിയെടുത്ത താരം. ഇത്തവണ സീനിയര്‍ വിഭാഗത്തിലെത്തുമ്പോള്‍ അനന്തുവിന്‌റെ ലക്ഷ്യം റെക്കോഡാണ്. തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ അത്‍ലറ്റിക് മീറ്റില് വെങ്കലം നേടിയതിന്റെ ആത്മവിശ്വാസം അതിന് കൂട്ടുണ്ട്.

ശ്രീനിതിനെയും അനന്തുവിനെയും കേരളത്തിന് നല്‍കിയ ശ്രീകൃഷ്ണയുടെ പരിശീലകന്‍ നെല്‍സണ്‍ മാഷ് ഇത്തവണ പത്തംഗ സംഘവുമായാണ് എത്തുന്നത്. ഇതില്‍ ആറ് പേരും ജംപ് ഇനങ്ങളിലാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News