യൂറോകപ്പ് സന്നാഹ മത്സരത്തില്‍ സ്പെയിന് തകര്‍പ്പന്‍ ജയം

Update: 2018-05-13 11:53 GMT
Editor : admin
യൂറോകപ്പ് സന്നാഹ മത്സരത്തില്‍ സ്പെയിന് തകര്‍പ്പന്‍ ജയം
Advertising

യൂറോകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിന് തകര്‍പ്പന്‍ ജയം. ദക്ഷിണകൊറിയയെ ഒന്നിനെതിരെ ആറ് ഗോളിനാണ് സ്പെയിന്‍ തകര്‍ത്തത്.

യൂറോകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിന് തകര്‍പ്പന്‍ ജയം. ദക്ഷിണകൊറിയയെ ഒന്നിനെതിരെ ആറ് ഗോളിനാണ് സ്പെയിന്‍ തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ് പോളണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ ഫിന്‍ലന്‍ഡ് ബെല്‍ജിയത്തെ സമനിലയില്‍ തളച്ചു. നോളിറ്റോയുടെയും അല്‍വാരോ മൊറാറ്റയുടെയും ഇരട്ടഗോള്‍ മികവിലാണ് സ്പെയിന്‍റെ ജയം. ഡേവിഡ് സില്‍വ, ഫാബ്രിഗസ് എന്നിവരും സ്പെയിന് വേണ്ടി ലക്ഷ്യം കണ്ടു.
സീ-ജോങ് ജു ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ എട്ടാം തുടര്‍‌ ജം ലക്ഷ്യമിട്ടിറിങ്ങിയ പോളണ്ടിനെ നെതര്‍ലന്‍ഡ്സ് തോല്‍പിച്ചു. ജാന്‍സനും വിജിനാല്‍ഡുമാണ് നെതര്‍ലന്‍ഡ്സിന് വേണ്ടി ഗോള്‍ നേടിയത്. ജെഡ്രേചികാണ് പോളണ്ടിന്‍റെ ഏക ഗോള്‍ നേടിയത്. ഫിന്‍ലന്‍ഡ്- ബെല്‍ജിയം മത്സരത്തില്‍ ഹമാലെയ്നനിലൂടെ ഫിന്‍ലെന്‍ഡാണ് ആദ്യം ലക്ഷ്യം കണ്ടത്. എണ്‍പത്തിയൊന്‍പതാം മിനിറ്റില്‍ ലുകാകുവിലൂടെ ബെല്‍ജിയം സമനില പിടിച്ചു.

വ്യാഴാഴ്ച നടക്കുന്ന പ്രധാന മത്സരത്തില്‍ഇംഗ്ളണ്ട്, പോര്‍‌ചുഗലിനെ നേരിടും

Tags:    

Writer - admin

contributor

Editor - admin

contributor

Similar News