വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ വീനസ് വില്യംസ്-ഗാര്‍ബൈന്‍ മുഗുരിസ ഫൈനല്‍

Update: 2018-05-14 16:24 GMT
വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ വീനസ് വില്യംസ്-ഗാര്‍ബൈന്‍ മുഗുരിസ ഫൈനല്‍

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സിന്റെ രണ്ടാം സെമിയില്‍ ബ്രിട്ടന്റെ ജൊഹാന കോന്റോയെ തോല്‍പിച്ച് അമേരിക്കയുടെ വീനസ് വില്യംസ് ഫൈനലിലെത്തി

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സിന്റെ രണ്ടാം സെമിയില്‍ ബ്രിട്ടന്റെ ജൊഹാന കോന്റോയെ തോല്‍പിച്ച് അമേരിക്കയുടെ വീനസ് വില്യംസ് ഫൈനലിലെത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജൊഹാന കോന്റോയെ വീനസ് തോല്‍പിച്ചത്. സ്‌കോര്‍: 6-4, 6-2. ഫൈനലില്‍ സ്‌പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരിസയാണ് വീനസിന്റെ എതിരാളി. വീനസിന്റെ കരിയറിലെ ഒമ്പതാം ഫൈനല്‍ പ്രവേശമാണിത്.

ഇന്ന് നടന്ന ആദ്യ സെമിയില്‍ സ്ലൊവാക്യയുടെ മഗ്‍ദലേന റിബറിക്കോവയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഗാര്‍ബൈന്‍ മുഗുരിസ ഫൈനലില്‍ പ്രവേശിച്ചത്. 6-1, 6-1 എന്ന നിലയിലായിരുന്നു സ്കോര്‍. രണ്ടാം തവണയാണ് മുഗുരിസ ഫൈനലിലെത്തുന്നത്. 2015ല്‍ വിംബിള്‍ഡണ്‍ ഫൈനല്‍ കളിച്ചെങ്കിലും സെറീന വില്യംസിനോട് തോല്‍ക്കുകയായിരുന്നു. വിംബിള്‍ഡണില്‍ ആദ്യമായാണ് വീനസ്-മുഗുരിസ ഫൈനല്‍. ഇൌ മാസം പതിനഞ്ചിനാണ് ഫൈനല്‍ പോരാട്ടം.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News