മേളയിലെ മികച്ച താരമായി മാറുകയാണ് എറണാകുളത്തിന്റെ താങ്ജം സിങ്

Update: 2018-05-15 16:08 GMT
മേളയിലെ മികച്ച താരമായി മാറുകയാണ് എറണാകുളത്തിന്റെ താങ്ജം സിങ്

സബ് ജൂനിയര്‍ വിഭാഗത്തില്‍ നാല് സ്വര്‍ണ്ണമാണ് ഈ മണിപ്പൂര്‍ സ്വദേശി സ്വന്തമാക്കിയത്

മേളയിലെ മികച്ച താരമായി മാറുകയാണ് എറണാകുളത്തിന്റെ താങ്ജം അലേട്ടസണ്‍ സിങ്. സബ് ജൂനിയര്‍ വിഭാഗത്തില്‍ നാല് സ്വര്‍ണ്ണമാണ് ഈ മണിപ്പൂര്‍ സ്വദേശി സ്വന്തമാക്കിയത്. കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്കൂളിലെ ഈ മണിപ്പൂര് കാരന്‍ രണ്ടാം തവ ണയാണ് സ്കൂള്‍ കായികമേളയ്ക്ക് എത്തുന്നത്. എന്നാല്‍ രണ്ടാം വരവില്‍ തന്റെ മികവെന്താണെന്ന് കാട്ടിക്കൊടുക്കാന്‍ താങ്ജമിന് സാധിച്ചു. ഒന്നും രണ്ടുമല്ല നാല് സ്വര്‍ണ്ണമാണ് താങ്ജം വാരിക്കൂട്ടിയത്.

Full View

ആദ്യ സ്വര്‍ണ്ണം 100 മീറ്ററിലായിരുന്നുവെങ്കില്‍ രണ്ടാം സ്വര്‍ണ്ണം ലോഗ് ജെന്പില്‍. പിന്നെ ആവേശം നിറച്ച് ഹര്‍ഡില്‍സിലൂടെ മൂന്നാം സ്വര്‍ണ്ണം. പിന്നാലെ നൂറ് മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയതോടെ മീറ്റിലെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടുന്ന കായിക താരമായി താങ്ജും. രണ്ട് വര്‍ഷം മുന്‍പാണ് താങ്ജം സെന്റ് ജോര്‍ജ്ജ് സ്കൂളില്‍ എത്തുന്നത്. കായിക അധ്യാപകന്‍ രാജുപോളിന്റെ പരിശീലനമാണ് താങ്ജമിനെ ഈ വിജയത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News