കോണ്‍ഫഡറേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിനും മെക്‍സിക്കോക്കും ജയം

Update: 2018-05-23 11:51 GMT
Editor : Jaisy
കോണ്‍ഫഡറേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിനും മെക്‍സിക്കോക്കും ജയം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ ആതിഥേയരായ റഷ്യക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം

Full View

കോണ്‍ഫഡറേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിനും മെക്‍സിക്കോയ്ക്കും ആദ്യ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ ആതിഥേയരായ റഷ്യക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ന്യൂസിലാന്‍ഡിനെ ഒന്നിനെതിരെ രണ്ടുഗോളിനായിരുന്നു മെക്‍സിക്കോ പരാജയപ്പെടുത്തിയത്.

കോണ്‍ഫഡറേഷന്‍സ് കപ്പില്‍ ആദ്യജയമാണ് പോര്‍ച്ചുഗല്‍ ആതിഥേയരായ റഷ്യക്കെതിരെ സ്വന്തമാക്കിയത്. കളിയുടെ എട്ടാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഹെഡ്ഡറിലൂടെയാണ് ഗോള്‍. മെക്‍സിക്കോക്കെതിരായ ആദ്യ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ സമനില വഴങ്ങിയിരുന്നു. ന്യൂസിലാന്‍ഡിനെതിരെ ഒരുഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് മെക്‍സിക്കോ മുന്നേറിയത്. 42 ആം മിനിറ്റില്‍ ക്രിസ് വുഡിന്റെ ഗോളിലാണ് ന്യൂസിലാന്‍ഡ് മുന്നിലെത്തിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജിമേനസ് റോഡ്രിഗസിലൂടെ മെക്‍സിക്കോ ആദ്യ തിരിച്ചടി നല്‍കി. 72 ആം മിനിറ്റില്‍ പെരാള്‍ട്ടയാണ് മെക്‍സിക്കോയുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ മെക്‍സിക്കോക്ക് നാല് പോയന്റായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റഷ്യയാണ് മെക്‍സിക്കോയുടെ എതിരാളികള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News