ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടെന്നീസ് കിരീടം ഫെഡറര്‍ക്ക്

Update: 2018-05-24 13:29 GMT
Editor : admin
ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടെന്നീസ് കിരീടം ഫെഡറര്‍ക്ക്
Advertising

സ്വന്തം നാട്ടുകാരനായ സ്റ്റാനിസ്ലസ് വാവറിങ്കയെയാണ് തോല്‍പ്പിച്ചത്. ഫെഡററുടെ അഞ്ചാം ഇന്ത്യന്‍ വെല്സ്‍ കിരീടമാണിത്.

എടിപി ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടെന്നീസ് കിരീടം സ്വിറ്റ്സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡറര്‍ക്ക്. സ്വന്തം നാട്ടുകാരനായ സ്റ്റാനിസ്ലസ് വാവറിങ്കയെയാണ് തോല്‍പ്പിച്ചത്. ഫെഡററുടെ അഞ്ചാം ഇന്ത്യന്‍ വെല്സ്‍ കിരീടമാണിത്. ഒരിടവേളക്ക് ശേഷം കോര്‍ട്ടില്‍ ശക്തമായി തിരിച്ചുവന്ന റോജര്‍ ഫെഡറര്‍ ഈ വര്‍ഷത്തെ രണ്ടാം കിരീടമാണ് സ്വന്തമാക്കിയത്. ആസ്ത്രേലിയന്‍ ഓപ്പണ്‍ കിരീടത്തിന് ശേഷമുള്ള പ്രധാന ജയമാണിത്. ആദ്യ സെറ്റില്‍ വാവറിങ്ക നന്നായി കളിച്ചെങ്കിലും ഫെഡറര്‍ക്ക് മുന്നില്‍ 6-4ന് കീഴടങ്ങി

എന്നാല്‍ രണ്ടാം സെറ്റില്‍ വാശിയേറിയ പോരാട്ടമായിരുന്നു. ടൈബ്രേക്കിലേക്ക് നീണ്ട മത്സരത്തില്‍ 7-5ന് സെറ്റ് സ്വന്തമാക്കി ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റില്‍ തന്റെ അഞ്ചാം കിരീടം നേടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News