ഇന്ത്യന്‍ സംഘം റിയോയില്‍ സജീവം

Update: 2018-05-25 23:37 GMT
Editor : Alwyn K Jose
ഇന്ത്യന്‍ സംഘം റിയോയില്‍ സജീവം
Advertising

ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം അംഗങ്ങളും റിയോയിലെത്തി. പരിശീലനവും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കലും ഫോട്ടെയെടുപ്പുമായി താരങ്ങള്‍ സജീവമായി കഴിഞ്ഞു.

Full View

ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം അംഗങ്ങളും റിയോയിലെത്തി. പരിശീലനവും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കലും ഫോട്ടെയെടുപ്പുമായി താരങ്ങള്‍ സജീവമായി കഴിഞ്ഞു. റിയോയിലെ ഓരോ നിമിഷവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ് ഇന്ത്യന്‍ ഒളിമ്പ്യന്‍മാര്‍.

റിയോയിലെ ഷൂട്ടിങ് റേഞ്ചില്‍ കഠിന പരിശീലനത്തിലാണ് ഇന്ത്യയുടെ ഷൂട്ടിങ് താരങ്ങള്‍. മുതിര്‍ന്ന താരം പ്രകാശ് നഞ്ചപ്പ ഉള്‍പ്പെടെയുളളവര്‍ ലക്ഷ്യം പിഴക്കാതിരിക്കാന്‍ തീവ്രപരിശീലനം നടത്തുന്നുണ്ട്. കപ്പയും കാന്താരി ചമ്മന്തിയും ബീഫുമടങ്ങിയ ഭക്ഷണത്തിന്റെ രുചിക്കൊപ്പം റിയോയുടെ സൌന്ദര്യം തേടിയിറങ്ങിയിരിക്കുകയാണ് ഹോക്കി ടീം. ക്രൈസ്റ്റ് ദി റഡീമര്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങള്‍ ശ്രീജേഷും സംഘവും സന്ദര്‍ശിച്ചു. മെഡല്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വനിത ഹോക്കിടീമും. സുശീല ചാനുവും കൂട്ടുകാരും റിയോയില്‍ തീവ്ര പരിശീലനത്തിലാണ്. കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാലിനൊപ്പം ഫോട്ടോ എടുത്ത സന്തോഷത്തിലാണ് പൂവമ്മ. റിയോയിലെ ഓരോ നിമിഷവും ക്യാമറയില്‍ പകര്‍ത്തുന്നുണ്ട് താരങ്ങള്‍. ഫേസ്ബുക്ക് പേജുകളില്‍ അപ്പോപ്പോള്‍ അപ്‍ഡേഷനും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News