ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കരുണ്‍ നായര്‍ ഏകദിന ടീമില്‍, വിന്‍ഡീസിനെതിരെ കൊഹ്‍ലി നയിക്കും

Update: 2018-05-25 05:16 GMT
Editor : admin
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കരുണ്‍ നായര്‍ ഏകദിന ടീമില്‍, വിന്‍ഡീസിനെതിരെ കൊഹ്‍ലി നയിക്കും

സിംബാബ്‍വെക്കും വെസ്റ്റിന്‍ഡീസിനുമെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

സിംബാബ്‍വെക്കും വെസ്റ്റിന്‍ഡീസിനുമെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സിംബാബ്‍വെക്കെതിരായ ഏകദിന, ട്വന്റി 20 ടീമിനെ എംഎസ് ധോണി നയിക്കും. വിരാട് കൊഹ്‍ലിക്ക് വിശ്രമം അനുവദിച്ചു. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരം കരുണ്‍ നായര്‍ ഏകദിന ടീമില്‍ ഇടംപിടിച്ചു. വെസ്റ്റിന്‍ഡീസിനെതിരെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നാലു മത്സരങ്ങളാണുള്ളത്. ടെസ്റ്റ് ടീമിനെ കൊഹ്‍ലിയാണ് നയിക്കുക. ജൂണില്‍ സിംബാബ്‍വെക്കെതിരെ മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്റി 20 മത്സരങ്ങളും ഇന്ത്യ കളിക്കും.

Advertising
Advertising

സിംബാബ്‍വെക്കെതിരായ ഏകദിന, ട്വന്റി 20 ടീം: ധോണി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ഫൈസ് ഫൈസല്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, അമ്പാട്ടി റായ്ഡു, റിഷി ധവാന്‍, അക്സല്‍ പട്ടേല്‍, ജയന്ത് യാദവ്, ധവാല്‍ കുര്‍ക്കര്‍ണി, ജസ്‍പ്രീത് ബുംറ, ബരീന്ദര്‍ സ്രാന്‍, മന്ദീപ് സിങ്, കേദാര്‍ ജാദവ്, ജയ്ദേവ് ഉനാദക്ത്, ചഹല്‍.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: വിരാട് കൊഹ്‍ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, മുരളി വിജയ്, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ശര്‍ദുല്‍ താക്കൂര്‍, സ്റ്റുവര്‍ട്ട് ബിന്നി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News