ദേഷ്യം കൊണ്ട് രോഹിത് ശര്‍മ ഉറങ്ങിപ്പോയതാണോ ? ഐപിഎല്‍ ഫൈനലില്‍ നിന്നൊരു കാഴ്ച

Update: 2018-06-02 06:29 GMT
Editor : Alwyn K Jose
ദേഷ്യം കൊണ്ട് രോഹിത് ശര്‍മ ഉറങ്ങിപ്പോയതാണോ ? ഐപിഎല്‍ ഫൈനലില്‍ നിന്നൊരു കാഴ്ച

ഇഴഞ്ഞുനീങ്ങുന്ന ആദ്യ പകുതിയും ത്രില്ലിങായ രണ്ടാം പകുതിയും അത്യന്തം ആവേശത്തിലാഴ്ത്തുന്ന ക്ലൈമാക്സും ചേര്‍ന്നൊരു സിനിമക്കഥ പോലെയായിരുന്നു ഇന്നലത്തെ ഐപിഎല്‍ ഫൈനല്‍.

ഇഴഞ്ഞുനീങ്ങുന്ന ആദ്യ പകുതിയും ത്രില്ലിങായ രണ്ടാം പകുതിയും അത്യന്തം ആവേശത്തിലാഴ്ത്തുന്ന ക്ലൈമാക്സും ചേര്‍ന്നൊരു സിനിമക്കഥ പോലെയായിരുന്നു ഇന്നലത്തെ ഐപിഎല്‍ ഫൈനല്‍. ഐപിഎല്‍ പൊതുവെ ബാറ്റ്സ്മാന്‍മാരുടെ കളി എന്നാണ് വെപ്പെങ്കിലും ഇന്നലെ പക്ഷേ ബോളര്‍മാരുടെ ദിനമായിരുന്നു.

ക്രീസില്‍ വരിഞ്ഞുമുറുക്കപ്പെട്ട ബാറ്റ്സ്മാന്‍മാരുടെ കളി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ആരാധകരെ മാത്രമല്ല നായകനെയും കൂടി ദേഷ്യംപിടിപ്പിച്ചുവെന്ന് കേട്ടത്. വിക്കറ്റുകള്‍ ഒന്നൊന്നായി പൊഴിയുമ്പോഴും സ്കോര്‍ ബോര്‍ഡില്‍ കാര്യമായ കുതിപ്പൊന്നുമുണ്ടാകാതെ വന്നതോടെ മുംബൈ നായകന്‍ രോഹിത് ശര്‍മ ഇടക്കൊന്ന് മയങ്ങിപ്പോകുകയും ചെയ്തു. ഇനിയപ്പോ ടെന്‍ഷന്‍ താങ്ങാനാവാതെ കണ്ണടച്ചതാണോയെന്നും സംശയിക്കുന്നവരുണ്ട്. ക്രിക്കറ്റ് കിറ്റ് ബാഗില്‍ തലചായ്‍ച്ച് ഉറങ്ങുന്ന രോഹിത് ശര്‍മയുടെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. 79 റണ്‍സില്‍ നില്‍ക്കെ ഏഴാം വിക്കറ്റായി കരണ്‍ ശര്‍മ വീണപ്പോള്‍ ഗാലറിയില്‍ നിന്നുയര്‍ന്ന ആരവമാണ് ഉറക്കത്തില്‍ നിന്നു രോഹിതിനെ ഉണര്‍ത്തിയത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News