പി.എസ്.ജിക്കായി പുതിയ കിരീടങ്ങള്‍ നേടുമെന്ന് നെയ്‍മര്‍

Update: 2018-06-02 19:25 GMT
Editor : admin
പി.എസ്.ജിക്കായി പുതിയ കിരീടങ്ങള്‍ നേടുമെന്ന് നെയ്‍മര്‍

പുതിയ ക്ലബ്ബിലെത്താന്‍ എന്നെ ഏറ്റവും പ്രചേദിപ്പിച്ച കടുത്ത വെല്ലുവിളി ക്ലബ്ബിന്‍റെ ആരാധകര്‍ ആശിക്കുന്ന കിരീടങ്ങള്‍ വെട്ടിപിടിക്കുകയെന്നതാണ്. യൂറോപ്പില്‍ നാല് സീസണുകള്‍ പിന്നിട്ടു കഴിഞ്ഞു.

പുതിയ ക്ലബ്ബായ പിഎസ്ജിക്കായി കിരീടങ്ങള്‍ എത്തിപ്പിടിക്കുമെന്ന് നെയ്മര്‌. പിഎസ്ജിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ക്ലബ്ബ് ആഗ്രഹിച്ച കിരീടങ്ങള്‍ എത്തിപ്പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമെന്നും താരം പറഞ്ഞു.

Wearing No. 10 for PSG, @neymarjr. Has a nice ring to it, don't you think?! 😃 pic.twitter.com/93EJArPYtk

— PSG English (@PSG_English) August 3, 2017
Advertising
Advertising

പാരിസ് സെയിന്‍റ് ജര്‍മനിലെത്തിയതില്‍ വളരെ സന്തേഷമുണ്ട്. യൂറോപ്പില്‍ എത്തിയത് മുതല്‍ ഏറെ ആകര്‍ഷിച്ചത് പി.എസ്.ജിയായിരുന്നു. പുതിയ ക്ലബ്ബിലെത്താന്‍ എന്നെ ഏറ്റവും പ്രചേദിപ്പിച്ച കടുത്ത വെല്ലുവിളി ക്ലബ്ബിന്റെ ആരാധകര്‍ ആശിക്കുന്ന കിരീടങ്ങള്‍ വെട്ടിപിടിക്കുകയെന്നതാണ്. യൂറോപ്പില്‍ നാല് സീസണുകള്‍ പിന്നിട്ടു കഴിഞ്ഞു. ഈ വലിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ ഒരുങ്ങികഴിഞ്ഞു. ക്ലബ്ബിന് മുന്നില്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കാനും ലോകത്തെമ്പാടുമുള്ള ദശലക്ഷകണക്കിന് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതിനും പുതിയ കളിക്കൂട്ടുകാരെ സഹായിക്കുന്നതിലാകും ഇന്നു മുതല്‍ എന്റെ ശ്രദ്ധ - നെയ്‍മര്‍ പറഞ്ഞു.

🤔 pic.twitter.com/wxjM9KZWHg

— PSG English (@PSG_English) August 3, 2017

Tags:    

Writer - admin

contributor

Editor - admin

contributor

Similar News