ഫ്രഞ്ച് ഓപ്പണ്‍; റാഫേല്‍ നദാലും ജ്യോക്കോവിച്ചും ക്വാര്‍ട്ടറില്‍

Update: 2018-06-03 10:19 GMT
ഫ്രഞ്ച് ഓപ്പണ്‍; റാഫേല്‍ നദാലും ജ്യോക്കോവിച്ചും ക്വാര്‍ട്ടറില്‍

ടോപ് സീഡുകളായ റാഫേല്‍ നദാലും നൊവാക് ജ്യോക്കോവിച്ചും ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടറില്‍ കടന്നു.

ടോപ് സീഡുകളായ റാഫേല്‍ നദാലും നൊവാക് ജ്യോക്കോവിച്ചും ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരം ബൌറ്റിസ്റ്റ ഏഗട്ടിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് നദാല്‍ തോല്‍പ്പിച്ചത്. ഫ്രഞ്ച് താരം റാമോസ് വിനോലസിനെതിരെയായിരുന്നു ജ്യോക്കോവിച്ചിന്റെ വിജയം. ആറാം സീഡ് ഡൊമിനിക് തീമും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

വനിതാവിഭാഗത്തില്‍ നാലാം സീഡ് ഗാര്‍ബിന്‍ മുഗുരുസ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.അതെസമയം രണ്ടാം സീഡ് കരോളിന പ്ലിസ്കോവ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഒന്നാം സീഡ് ആന്‍ഡി മറെ മൂന്നാം സീഡ് സ്റ്റാന്‍ വാവ്റിങ്ക എട്ടാം സീഡ് കെയ് നിഷിക്കോരി തുടങ്ങിയവര്‍ മത്സരിക്കാനിറങ്ങും.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News