കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും പരാജയം

Update: 2018-06-03 01:36 GMT
Editor : Muhsina
കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും പരാജയം
Advertising

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്‍സിനെ പരാജയപ്പെടുത്തിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‍സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്‍സിനെ പരാജയപ്പെടുത്തിയത്.

ഏഴാം മിനിറ്റിൽ തന്നെ ഗോവയുടെ ആദ്യ ഗോൾ പിറന്നു. ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു മുന്നിൽ വച്ച് മന്തർ റാവു ദേശായ് പന്ത് ഫെറാൻ കോറോയ്ക്കു നൽകുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ സാക്ഷിയാക്കി പന്ത് കേരളത്തിന്റെ വലയിൽ. (0–1)

He picked his spot didn't he! 10 matches, 10 goals for Coro!#LetsFootball #KERGOA pic.twitter.com/MBEXnOFjkD

— Indian Super League (@IndSuperLeague) January 21, 2018

29–ാം മിനിറ്റിൽ സി.കെ. വിനീതിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ തിരിച്ചടിച്ചു. ഗോൾകിക്കെടുത്ത ഗോവൻ ഗോളി കട്ടിമണിക്ക് പിഴക്കുന്നു. കട്ടിമണിയുടെ ഷോട്ട് വെസ് ബ്രൗൺ ഹെഡ് ചെയ്യുന്നു. പന്തു ലഭിച്ച സിയാം ഹംഗല്‍ വിനീതിന് വഴിയൊരുക്കി. പന്തുമായി ഗോവൻ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ സി.കെ. വിനീത് ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്ന് പന്ത് പോസ്റ്റിലേക്ക് അടിച്ചിട്ടു. (1–1)

.@ckvineeth kept his calm to finish this goal!#LetsFootball #KERGOA pic.twitter.com/yq7yq2AYFK

— Indian Super League (@IndSuperLeague) January 21, 2018

77-ാം മി​നി​റ്റി​ൽ ഗോ​വ​യ്ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച കോ​ർ​ണ​ർ കി​ക്കി​ന് ത​ല​വ​ച്ച എ​ഡു ബേ​ഡി​യ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ൾ​വ​ല​യി​ലേ​ക്കു പ​ന്ത് തി​രി​ച്ചു​വി​ടു​മ്പോ​ൾ കാ​ഴ്ച​ക്കാ​ര​നാ​കാ​നാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി പോ​ൾ റെ​ഹൂ​ക്ക​യു​ടെ വി​ധി.

Excellent ball in by @BrandonFern10, and beautifully taken by Bedia! #LetsFootball #KERGOA https://t.co/y89Kq8dsnQ pic.twitter.com/WlACefTYxC

— Indian Super League (@IndSuperLeague) January 21, 2018

ജ​യ​ത്തോ​ടെ 19 പോ​യി​ന്‍റു​മാ​യി ഗോ​വ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെത്തി. 12 ക​ളി​ക​ളി​ൽ​നി​ന്നു 14 പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് ഏ​ഴാം സ്ഥാ​ന​ത്താണ്. തോ​ൽ​വി​യോ​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സെ​മി സാ​ധ്യ​ത​ക​ൾ ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News