കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കെസിഎ ഏറ്റെടുക്കുന്നു

Update: 2018-06-05 06:35 GMT
Editor : Alwyn K Jose
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കെസിഎ ഏറ്റെടുക്കുന്നു
Advertising

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച ധാരണ പത്രം കൈമാറി.

Full View

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച ധാരണ പത്രം കൈമാറി. ഇതോടെ തിരുവനന്തപുരത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടത്താനുളള സാധ്യതയേറി. 13 വർഷത്തേക്കാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് കൈമാറിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കെസിഎ സെക്രട്ടറി ടിഎ അനന്തനാരായണനും കാര്യവട്ടം സ്റ്റേഡിയം ഫെസിലിറ്റി ലിമിറ്റഡ് സിഇഒ കെ ശ്രീധറും ഇതു സംബന്ധിച്ച ധാരണ പത്രം കൈമാറി. ഈ വർഷം തന്നെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടത്താനാണ് കെസിഎ ഒരുങ്ങുന്നത്.സ്റ്റേഡിയത്തിലെ പിച്ചിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടിസി മാത്യു പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് നിശ്ചിത തുക സ്റ്റേഡിയം ഫെസിലിറ്റ് ലിമിറ്റഡിന് നൽകും. കെഎസ്എഫ്എ ഡയറക്ടർ അനിൽകുമാർ പണ്ഡാലയും ചടങ്ങിൽ പങ്കെടുത്തു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News