ഇന്ത്യയില്‍ നടക്കുന്നത് പതിനേഴാം കൗമാര ലോകകപ്പ്

Update: 2018-06-05 15:24 GMT
Editor : Subin
ഇന്ത്യയില്‍ നടക്കുന്നത് പതിനേഴാം കൗമാര ലോകകപ്പ്

അഞ്ച് തവണ നൈജീരിയന്‍ താരങ്ങള്‍ അണ്ടര്‍ 17 ലോകകപ്പില്‍ മുത്തമിട്ടു.‌ എന്നാല്‍ യോഗ്യത നേടാത്തതിനാല്‍ ഈ ലോകകപ്പില്‍ നൈജീരിയ കളിക്കുന്നില്ല.

ഫിഫ സംഘടിപ്പിക്കുന്ന ഒമ്പത് ടൂര്‍ണമെന്റുകളില്‍ ഒന്നാണ് അണ്ടര്‍ 17 ലോകകപ്പ്. കൗമാര ലോകകപ്പിന്റെ പതിനേഴാമത്തെ പതിപ്പാണ് ഇന്ത്യയില്‍ നടക്കുന്നത്. അഞ്ചുതവണ കിരീടമുയര്‍ത്തിയ നൈജീരിയ യോഗ്യത നേടാത്തതിനാല്‍ ഇക്കുറി ഇന്ത്യയില്‍ കളിക്കില്ല

ഫിഫ സെക്രട്ടറി ജനറല്‍ ജോ ബ്ലാറ്ററാണ് ജൂനിയര്‍ ലോകകപ്പ് തുടങ്ങിയത്. 1985 ല്‍ 16 വയസിന് താഴെയുളളവരുടെ പ്രഥമ ലോകകപ്പ് ചൈനയില്‍ നടന്നു. 1991ല്‍ ഇറ്റലി ലോകകപ്പില്‍ പ്രായപരിധി 17 ആക്കി ഉയര്‍ത്തി. ടൂര്‍ണമെന്റിന്റെ പേര് അണ്ടര്‍ 17 ലോക ചാമ്പ്യന്‍സ്ഷിപ്പെന്നാക്കി.

Advertising
Advertising

2007 മുതല്‍ ടീമുകളുടെ എണ്ണം 16 ല്‍ നിന്ന് 24 ആയി ഉയര്‍ത്തി. ഒപ്പം പേര് ഫിഫ അണ്ടര്‍ 17 ലോകകപ്പെന്നാക്കി. നൈജീരിയയാണ് കൗമാര ലോകകപ്പില്‍ ഏറ്റവും അധികം തവണ കപ്പുയര്‍ത്തിയത്. അഞ്ച് തവണ നൈജീരിയന്‍ താരങ്ങള്‍ അണ്ടര്‍ 17 ലോകകപ്പില്‍ മുത്തമിട്ടു. മൂന്ന് തവണ അവര്‍ റണ്ണേഴ്‌സ് അപ്പായി.എന്നാല്‍ യോഗ്യത നേടാത്തതിനാല്‍ ഈ ലോകകപ്പില്‍ നൈജീരിയ കളിക്കുന്നില്ല.

മൂന്ന് തവണ കപ്പുയര്‍ത്തിയ ബ്രസീലാണ് ഏറ്റവും കൂടുതല്‍ തവണ അണ്ടര്‍ 17 ലോകകപ്പുയര്‍ത്തിയ രണ്ടാമത്തെ ടീം. രണ്ടു തവണ അവര്‍ക്ക് കലാശക്കളിയില്‍ കാലിടറി. മെക്‌സിക്കോയും ഘാനയും രണ്ടു തവണവീതം കിരീടം ചൂടി.

റഷ്യ, സൗദി അറേബ്യ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ് എന്നിവര്‍ ഓരോ തവണ ജേതാക്കളായി. ഇത്തവണ 24 ടീമുകളില്‍ ബ്രസീലിനും സ്‌പെയിനിനുമാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News