ബ്രസീലിനെ സമനിലയില്‍ തളച്ച് സ്വിറ്റ്സര്‍ലന്‍ഡ്

Update: 2018-06-18 07:16 GMT
Editor : admin
ബ്രസീലിനെ സമനിലയില്‍ തളച്ച് സ്വിറ്റ്സര്‍ലന്‍ഡ്
Advertising

ലോകകപ്പില്‍ ബ്രസീലിന് സമനിലത്തുടക്കം

ലോകകപ്പില്‍ ബ്രസീലിന് സമനിലത്തുടക്കം. സ്വിറ്റ്സര്‍ലന്‍ഡാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

ആദ്യ റൌണ്ടിലെ വമ്പന്‍മാരുടെ പതര്‍ച്ച ബ്രസീലിനെയും ബാധിച്ചു. പൂര്‍ണമായും ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ലെന്ന് തോന്നിച്ച നെയ്മര്‍ക്ക് കാര്യമായി സംഭാവന ചെയ്യാന്‍ കഴിയാതെ പോയപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡ് ബ്രസീലിനെ സമനിലയില്‍ തളച്ചു.

ശാരീരിക മികവ് കൊണ്ടുള്ള പ്രതിരോധമായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിന്റേത്. എന്നിട്ടും തുടക്കം മുതല്‍ പല തവണ ഗോളിനടുത്തെത്തി ബ്രസീല്‍. അധികം വൈകിയില്ല. കുട്ടീന്യോ തനത് ശൈലിയില്‍ ലോങ് റേഞ്ചറിലൂടെ ബ്രസീലിന് ആവേശം സമ്മാനിച്ചു.

Full View

എന്നാല്‍ പിന്നീട് ഗോളടിക്കാന്‍ അനുവദിക്കാതെ ഉറച്ച് നിന്നു സ്വിസ് പ്രതിരോധം. ബ്രസീല്‍ ഗോളിയെ കാര്യമായി പരീക്ഷിക്കാതിരുന്ന സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ മടക്കി, സൂബറിലൂടെ. അവസാന മിനിറ്റുകളില്‍ ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ ബ്രസീല്‍‌ സമനിലയുമായി ആദ്യ മത്സരം അവസാനിപ്പിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News