ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണ നേട്ടത്തോടെ ഹിമ

51.46 സെക്കന്റിലായിരുന്നു ഹിമയുടെ ഫിനിഷിങ്

Update: 2018-07-13 06:11 GMT

ഫിൻലന്റിൽ നടക്കുന്ന 20 വയസിനു താഴെയുള്ളവരുടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഹിമ ദാസിന് സ്വർണം. 400 മീറ്റർ ഓട്ടത്തിലാണ് സ്വർണം. 51.46 സെക്കന്റിലായിരുന്നു ഹിമയുടെ ഫിനിഷിങ്. അത്ലറ്റിക്സിലെ ട്രാക്ക് ഇനത്തിൽ അന്താരാഷ്ട്ര തലത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഹിമ ദാസ്.

Tags:    

Similar News