ബോക്‌സിംങിലെ അത്യപൂര്‍വ്വ ‘ഡബിള്‍ നോക്കൗട്ട്’

അത്യപൂര്‍വ്വമാണെന്നതിനാല്‍ തന്നെ ബോക്‌സിംങ് നിയമങ്ങളില്‍ പോലും ഡബിള്‍ നോക്കൗട്ടിനെക്കുറിച്ച് കാര്യമായൊന്നും പറയുന്നില്ല.

Update: 2018-10-11 10:54 GMT

ബോക്‌സിംങില്‍ അത്യപൂര്‍വ്വമായി മാത്രമേ ഡബിള്‍ നോക്കൗട്ട് സംഭവിക്കാറുള്ളൂ. എതിരാളിയുടെ ഇടിയേറ്റോ മറ്റോ രണ്ട് ബോക്‌സര്‍മാരും വീഴുന്ന അവസ്ഥയാണിത്. ഇത്തരം അപൂര്‍വ്വ നിമിഷമുണ്ടായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അത്യപൂര്‍വ്വമാണെന്നതിനാല്‍ തന്നെ ബോക്‌സിംങ് നിയമങ്ങളില്‍ ഡബിള്‍ നോക്കൗട്ടിനെക്കുറിച്ച് കാര്യമായൊന്നും പറയുന്നില്ല. ജേതാക്കളില്ലാത്തതിനാല്‍ സാങ്കേതികമായി മത്സരം സമനിലയില്‍ അവസാനിച്ചുവെന്ന് വേണം കരുതാന്‍. പരസ്പരം തലയിടിച്ചാണ് ഇരു ബോക്‌സര്‍മാരും റിംങില്‍ വീണതെന്നാണ് കരുതുന്നത്. നിലത്തുവീണ ബോക്‌സര്‍മാര്‍ 25 സെക്കന്റോളം കഴിഞ്ഞാണ് എഴുന്നേറ്റത്. മാസങ്ങള്‍ക്ക് മുമ്പ് യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ മത്സരത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

Advertising
Advertising

Boxing Fight In India Ends With The Most Incredible 'Double Knockout'

DOUBLE KO!

Full View

കഴിഞ്ഞ വര്‍ഷം എംഎംഎ ഫെതര്‍വൈറ്റ് മത്സരത്തിനിടെ സമാനമായ ഡബിള്‍ നോക്കൗട്ട് സംഭവിച്ചിരുന്നു. അലന്‍ വാസ്‌ക്വെസും അക്‌സല്‍ കസാരസുമായിരുന്നു റിംങിലുണ്ടായിരുന്നത്. ആദ്യ റൗണ്ടിന്റെ അവസാനത്തില്‍ ഇരുതാരങ്ങളും എതിരാളിയുടെ വലം കൈകൊണ്ടുള്ള ഇടിയേറ്റ് വീണുപോവുകയായിരുന്നു.

Full View
Tags:    

Similar News