സാന്റിയോഗോ സൊളാരിയെ റയലിന്റെ സ്ഥിരം പരിശീലകനായി റയലിനെ നിയമിച്ചു

സീസണില്‍ ലീഗില്‍ വളരെ പിന്നില്‍ പോയ റയലിനെ മുന്നിലെത്തിക്കുക എന്നത് സൊളാരിക്ക് വലിയ ദൌത്യമാകും.

Update: 2018-11-14 01:13 GMT

സാന്റിയോഗോ സൊളാരിയെ സ്ഥിരം പരിശീലകനായി റയല്‍ മാഡ്രിഡ് നിയമിച്ചു. 2021 വരെയാണ് കരാര്‍. സീസണില്‍ ലീഗില്‍ വളരെ പിന്നില്‍ പോയ റയലിനെ മുന്നിലെത്തിക്കുക എന്നത് സൊളാരിക്ക് വലിയ ദൌത്യമാകും.

സൊളാരിയുടെ കീഴില്‍ ടീം മത്സരങ്ങള്‍ ജയിച്ച് തുടങ്ങിയതോടെ അദ്ദേഹത്തെ സ്ഥിരം പരിശീലകനാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ടീം മാനേജ്മെന്റ് 42 കാരനായ സൊളാരിയുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തിയത്. തുടര്‍ തോല്‍വികളെ തുടര്‍ന്ന് ജുലന്‍ ലോപറ്റ്വഗിക്ക് സ്ഥാനം നഷ്ടമായതോടെയാണ് സൊളാരി പരിശീലക കുപ്പായമണിഞ്ഞത്. അദ്ദേഹത്തിന് കീഴില്‍ നാല് മത്സരങ്ങള്‍ കളിച്ചു. നാലും ജയിച്ചു. റയലിന്റെ ചരിത്രത്തില്‍ ഒരു പരിശീലകന് ലഭിക്കാവുന്ന മികച്ച തുടക്കം കൂടിയാണ് സൊളാരിയുടെത്.

റയല്‍ മുന്‍ താരം കൂടിയായ സൊളാരി 2000 മുതല്‍ 2005വരെ ടീമിനായി ബൂട്ടണിഞ്ഞു. 2016 മുതല്‍ റയലിന്റെ ബി ടീമിനെ പരിശീലിപ്പിച്ചതും ഈ അര്‍ജന്റീനക്കാരനാണ്.

Tags:    

Similar News