ബയേണ്‍ മ്യൂണിച്ച് ടീം ദോഹയില്‍ പരിശീലനത്തിനെത്തി

തോമസ് മുള്ളര്‍, ലാവന്‍ഡോസ്കി, ന്യൂയര്‍ ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ ദോഹയിലെത്തിയിട്ടുണ്ട്.

Update: 2019-01-06 04:24 GMT
Advertising

ലോകത്തെ ഏറ്റവും മുന്‍നിര ഫുട്ബോള്‍ ക്ലബുകളിലൊന്നായ ബയേണ്‍ മ്യൂണിച്ച് ടീം ദോഹയില്‍ പരിശീലനത്തിനെത്തി. തോമസ് മുള്ളര്‍, ലാവന്‍ഡോസ്കി, ന്യൂയര്‍ ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ ദോഹയിലെത്തിയിട്ടുണ്ട്. മീഡിയവണ്‍ എക്സ്ക്ലൂസീവ്

ബ്രസീല്‍ ലോകകപ്പിന്‍റെ സുവര്‍ണ താരം സാക്ഷാല്‍ തോമസ് മുള്ളര്‍, റോബര്‍ട്ടോ ലവന്‍ഡോസ്കി, ഹമേഷ് റോഡ്രിഗസ് പിന്നെ പഴയ പടക്കുതിരകള്‍ ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയും. വിണ്ണിലെ താരകങ്ങള്‍ ഒന്നൊന്നായി മണ്ണിലേക്കിറങ്ങി വന്നപ്പോള്‍ ദോഹയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ലഭിച്ചത് അവിസ്മരണീയ കാഴ്ചകള്‍. പരിശീലനത്തിനായി കഴിഞ്ഞ ദിവസമാണ് ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചിന്‍റെ ഫുള്‍ ടീം ദോഹയിലെ ആസ്പയര്‍ സോണിലെത്തിയത്. ആറ് ദിവസമാണ് ഇവിടെയുണ്ടാവുക.

Full View

ജര്‍മ്മനിയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ മാനുവല്‍ ന്യൂയര്‍, തിയാഗോ, കിമ്മിച്ച്, അലാബ, കൂമാന്‍ തുടങ്ങിവരൊക്കെ ടീമിനൊപ്പമുണ്ട്. നിലവില്‍ ബ്യൂണ്ടസ് ലീഗയില്‍ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന് പിറകില്‍ രണ്ടാം സ്ഥാനത്താണ് ബയേണ്‍. അതിനാല്‍ തന്നെ സീസണിന്‍റെ രണ്ടാം ഘട്ടം ബയേണിന് നിര്‍ണായകമാണ്. ദോഹയിലെ കാലാവസ്ഥ പരിശീലനത്തിന് അനുയോജ്യമാണെന്നും വന്‍ തിരിച്ചുവരവാണ് ലക്ഷ്യമെന്നും ടീം കോച്ച് നികോ കൊവാച്ച് പറഞ്ഞു.

Tags:    

Similar News