ഹാമര്‍ വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്; സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് മാറ്റിവെച്ചു

പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ ആസില്‍ ജോൺസനാണ് പരിക്കേറ്റത്

Update: 2019-10-05 02:03 GMT
Advertising

പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച ജൂനിയർ അത് ലറ്റിക്ക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ ആസില്‍ ജോൺസനാണ് പരിക്കേറ്റത്. തലയിൽ ഹാമര്‍ കൊണ്ട് പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് ജൂനിയര്‍ അത്ലറ്റിക് മീറ്റ് മാറ്റിവെച്ചു.

Full View
Tags:    

Similar News