തീമഴയായി തിസാര പെരേര; ഒരോവറില്‍ ആറ് സിക്സര്‍, 13 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി

ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ലിമിറ്റഡ് ഓവർ ലിസ്റ്റ് എ ടൂർണമെന്‍റിലാണ് തിസാര പെരേരയുടെ വെടിക്കെട്ട് പ്രകട‌നം.

Update: 2021-03-29 12:55 GMT

ഒരോവറിലെ മുഴുവന്‍ പന്തുകളും സിക്സറിന് പറത്തി റെക്കോര്‍ഡിട്ട് ശ്രീലങ്കന്‍ ഓള്‍റൌണ്ടര്‍ തിസാര പെരേര. ഏതെങ്കിലും തരത്തിലുള്ള പ്രൊഫഷണൽ ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തുകളിലും സിക്സറുകൾ അടിക്കുന്ന ആദ്യത്തെ ശ്രീലങ്കൻ താരമായി ഇതോടെ തിസാര പെരേര മാറി. 13 പന്തിൽ 52 റൺസ് നേ‌ടിയ പെരേര ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചു.

ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ലിമിറ്റഡ് ഓവർ ലിസ്റ്റ് എ ടൂർണമെന്‍റിലാണ് തിസാര പെരേരയുടെ വെടിക്കെട്ട് പ്രകട‌നം. ശ്രീലങ്കൻ ആർമി ടീമിന് വേണ്ടി കളിക്കുമ്പോഴാണ് പെരേരയുടെ റെക്കോര്‍ഡ് നേട്ടം.

Advertising
Advertising

ഒരോവറിലെ ആറു പന്തുകളും ബൌണ്ടറിക്ക് മുകളിലൂടെ പറത്തിയതിന് പിന്നാലെ അതിവേഗ അര്‍ദ്ധ സെഞ്ച്വറിയും താരം സ്വന്തമാക്കി. 13 പന്തിലായിരുന്നു തിസാര പെരേരയുടെ അര്‍ദ്ധസെഞ്ച്വറി നേട്ടം. ഇതോടെ സീനിയർ ക്രിക്കറ്റിൽ ഒരോവറിലെ ആറു പന്തുകളും സിക്സര്‍ നേടുന്ന ഒന്‍പതാമത്തെ താരമായി മാറിയിരിക്കുകയാണ് തിസാര പെരേര. പിന്നാലെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ദ്ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡും പെരേരയുടെ പേരിലായി.


ശ്രീലങ്കയിലെ ലിസ്റ്റ് എ ക്രിക്കറ്റ് ടൂര്‍ണമെന്‍റാണ് മേജർ ക്ലബ്സ് ലിമിറ്റഡ് ഓവർ ടൂര്‍ണമെന്‍റ്. ചിലാവ് മരിയൻസ് ക്രിക്കറ്റ് ക്ലബാണ് കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്‍റ് ചാമ്പ്യൻമാര്‍ . ഇന്നലെ ബ്ളൂം ഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‌ലറ്റിക് ക്ലബ്ബിനെതിരെ പനഗോഡയിൽ നടന്ന മത്സരത്തിലാണ് തിസാര പെരേര റെക്കോർഡ് പ്രകടനം കാഴ്ച വെച്ചത്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News