ഗോള്‍രഹിതം; ഇന്ത്യയെ പൂട്ടി ബംഗ്ലാദേശ്

ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രിക്ക് നിരവധി സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.

Update: 2025-03-25 15:39 GMT

ഷില്ലോങ്: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ബംഗ്ലാശേദിന്‍റെ സമനിലപ്പൂട്ട്. ഇന്ത്യൻ താരങ്ങളെ നിറയൊഴിക്കാന്‍ അനുവദിക്കാതിരുന്ന ബംഗ്ലാ കടുവകൾ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിപ്പിച്ചു. ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രിക്ക് നിരവധി സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലെസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഹംസ ചൗധരി ബംഗ്ലാദേശിനായി മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. ചില ഘട്ടങ്ങളിൽ ഇന്ത്യൻ പ്രതിരോധത്തിലെ പിഴവുകളിലൂടെ ബംഗ്ലാദേശിനും മികച്ച അവസരങ്ങൾ തുറന്ന് കിട്ടിയെങ്കിലും സന്ദർശകർക്കും ഗോൾവല തുളക്കാനായില്ല. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News