ഏഷ്യൻ ഗെയിംസ് വോളീബോൾ; കൊറിയയെ തകർത്ത് ഇന്ത്യ

അഞ്ച് പോയിന്‍റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ

Update: 2023-09-20 14:55 GMT
Editor : abs | By : Web Desk
Advertising

ഏഷ്യൻ ഗെയിംസ് വോളീബോൾ അവസാന ഗ്രൂപ്പ് സി മത്സരത്തിൽ ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യക്ക് ആവേശകരമായ ജയം. അഞ്ചു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ 3-2നാണ് ഇന്ത്യയുടെ വിജയം. രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ മൂന്ന് തവണ ചാമ്പ്യന്മാരായ കൊറിയയ്‌ക്കെതിരെ മികച്ച മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. 

3-0 ന് കംബോഡിയയെയും ഇന്ത്യ തകർത്തിരുന്നു.  അഞ്ച് പോയിന്‍റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. വരാനിരിക്കുന്ന റൗണ്ടിൽ, ഇന്ത്യ  ചൈനീസ് തായ്‌പേയ് അല്ലെങ്കിൽ മംഗോളിയയെ നേരിടും. ടൂർണമെന്‍റില്‍  ഇന്ത്യയുടെ അവസാന മെഡൽ 1986ൽ വെങ്കലം നേടിയതാണ്. ഇന്തോനേഷ്യയിൽ നടന്ന കഴിഞ്ഞ പതിപ്പിൽ ഇന്ത്യ 12-ാം സ്ഥാനത്തായിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News