ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ചിത്രമായി; ലിവര്‍പൂളിന് എതിരാളികള്‍ പി.എസ്.ജി, റയലും അത്ലറ്റിക്കോയും നേര്‍ക്കുനേര്‍

പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയാണ് ബാഴ്സയുടെ എതിരാളികള്‍

Update: 2025-02-21 11:53 GMT

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ചിത്രമായി. ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിന് പി.എസ്.ജിയാണ് എതിരാളികൾ. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് തങ്ങളുടെ നഗരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും.

ജർമൻ കരുത്തരായ ബയേണും ബയർ ലെവർകൂസണും പ്രീക്വാർട്ടറിൽ ഏറ്റുമുട്ടും. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയാണ് ബാഴ്‌സലോണയുടെ എതിരാളികൾ. ആഴ്‌സണൽ പി.എസ്.വിയേയും ബൊറൂഷ്യ ഡോർട്ട്മുണ്ട് ഫ്രഞ്ച് ക്ലബ്ബായ ലില്ലെയെയും നേരിടും. ആസ്റ്റൺവില്ലക്ക് ക്ലബ്ബ് ബ്രൂഗേയാണ് എതിരാളികൾ. ഇന്റർമിലാൻ ഫെയ്‌നൂദിനെ നേരിടും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News