കൊളംബിയ കീഴടക്കി... കോപ്പയില്‍ മുത്തമിട്ട് ബ്രസീലിയന്‍ വനിതകള്‍

കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ബ്രസീലിയന്‍ വനിതകള്‍ കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്

Update: 2022-07-31 09:03 GMT
Advertising

വനിതാ കോപ്പ അമേരിക്കയില്‍ വീണ്ടും ബ്രസീലിന്‍റെ അശ്വമേധം. കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ബ്രസീലിയന്‍ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ബോള്‍ പൊസഷനില്‍ ബ്രസീൽ ആധിപത്യം പുലര്‍ത്തിയപ്പോള്‍ കൂടുതൽ ഷോട്ടുകൾ ഉതിർത്തതും അവസരങ്ങൾ ഉണ്ടാക്കിയതും കൊളംബിയ ആയിരുന്നു. 39 ആം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ബ്രസീല്‍ മത്സരത്തിലെ ഏക ഗോള്‍ നേടിയത്. മാനുവല വിനെഗാസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ഡബിൻഹ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

അവസാന മിനുട്ടുകളില്‍ തിരിച്ചടിക്കാന്‍ കൊളംബിയ പരമാവധി ശ്രമിച്ചെങ്കിലും ബ്രസീൽ പ്രതിരോധനിര കോട്ട കാത്തു. കോപ്പ കിരീടത്തോടെ ബ്രസീൽ അടുത്ത ഒളിമ്പിക്സിനും യോഗ്യത ഉറപ്പിച്ചു. കോപ്പ ഫൈനലിൽ എത്തിയതോടെ ബ്രസീൽ, കൊളംബിയ വനിതാ ടീമുകൾ അടുത്ത വർഷം നടക്കുന്ന ലോകകപ്പിനും നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ലൂസേഴ്‌സ് ഫൈനലിൽ പാരാഗ്വായെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് അർജന്‍റീന കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News