''കളിക്കാർക്ക് ഐ.പി.എല്ലാണ് പ്രധാനമെങ്കിൽ നമുക്കെന്ത് ചെയ്യാനാകും'' ടി 20 ലോകകപ്പ് ദുരന്തത്തിൽ കപിൽദേവ്

2022 ൽ നടക്കുന്ന ടി 20 ലോകകപ്പിനായി ടീം ഒരുങ്ങണം. കഴിഞ്ഞ എട്ടു ടി20 ടൂർണമെൻറുകളിൽ ആദ്യമായാണ് ടീം നോക്കൗട്ട് റൗണ്ടിലെത്താതിരിക്കുന്നത് - കപിൽദേവ് പറഞ്ഞു

Update: 2021-11-08 05:44 GMT
Advertising

അടുത്ത ലോകകപ്പിനായി ബി.സി.സി.ഐയും താരങ്ങളും ഇപ്പോൾ തന്നെ പ്ലാനിംഗ് നടത്തണമെന്നും കളിക്കാർക്ക് ഐ.പി.എല്ലാണ് പ്രധാനമെങ്കിൽ നമുക്കെന്ത് ചെയ്യാനാകുമെന്നും ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന നായകൻ കപിൽദേവ്. ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീം പുറത്തായതിനോട് പ്രതികരിക്കുകയായിരുന്നു മുൻ ഓൾറൗണ്ടർ. 2022 ൽ നടക്കുന്ന ടി 20 ലോകകപ്പിനായി ടീം ഒരുങ്ങണം. കഴിഞ്ഞ എട്ടു ടി20 ടൂർണമെൻറുകളിൽ ആദ്യമായാണ് ടീം നോക്കൗട്ട് റൗണ്ടിലെത്താതിരിക്കുന്നത് - കപിൽദേവ് പറഞ്ഞു.

ചില താരങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാൾ ഐ.പി.എൽ മത്സരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന കടുത്ത വിമർശനവും കപിൽദേവ് ഉന്നയിച്ചു. എന്നാൽ താൻ ഐ.പിഎല്ലിന് എതിരല്ലെന്നും ടൂർണമെൻറിനും ലോകകപ്പിനും ഇടയിൽ ആവശ്യമായ ഇടവേളയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ടി 20 ലോകകപ്പിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം വിരാട് കോഹ്‌ലി ഏറ്റെടുക്കണമെന്നും കപിൽ ആവശ്യപ്പെട്ടു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News