ഇന്ത്യ-പാക് മത്സരത്തിനിടെ 24 കാരറ്റ് ഗോൾഡ് ഐഫോൺ നഷ്ടമായി: പരാതിയുമായി നടി ഉർവശി റൗട്ടേല

ഫോണ്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും ഉര്‍വശി റൗട്ടേല സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു.

Update: 2023-10-16 06:09 GMT

ഉര്‍വശി റൗട്ടേല

അഹമ്മദാബാദ്: ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കെ 24 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഐഫോണ്‍ നഷ്ടപ്പെട്ടെന്ന പരാതിയുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഫോണ്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും ഉര്‍വശി റൗട്ടേല സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു.

പൊലീസിനു നൽകിയ പരാതിയുടെ പകർപ്പും നടി പങ്കുവച്ചു. പിന്നാലെ അഹമ്മദാബാദ് പോലീസും വിഷയത്തില്‍ ഇടപെട്ടു. കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ നടിയോട് ആവശ്യപ്പെടുകയും ചെയ്തു.

''അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് എന്റെ 24 കാരറ്റ് സ്വർണ ഐ ഫോൺ നഷ്ടമായി! ആരെങ്കിലും അത് കണ്ടെത്തുകയാണെങ്കിൽ ദയവായി എത്രയും വേ​ഗം എന്നെ അറിയിക്കൂ'' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

Advertising
Advertising

ശനിയാഴ്ചയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ പാക്കിസ്ഥാൻ ലോക കപ്പ് മത്സരം നടന്നത്. ഈ മത്സരം കാണാൻ പോകുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു.  മത്സരത്തിനിടെ പകർത്തിയ വീഡിയോയും താരം പോസ്റ്റ് ചെയ്തു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.

ഉർവശി റൗട്ടേലയടക്കം സിനിമാ രംഗത്ത് നിന്നും നിരവധി പ്രമുഖർ മത്സരം കാണാൻ എത്തിയിരുന്നു.

Summary-Urvashi Rautela Lost "24 Carat Real Gold iPhone" During India Vs Pakistan Match



Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News