ഐപിഎല്‍ കളിക്കാരുടെ ലേലത്തിന്‍റെ അന്തിമ പട്ടിക പുറത്ത്. 590 താരങ്ങളുടെ പട്ടികയാണ് ബി.സി.സി.ഐ പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്തും പട്ടികയില്‍ ഇടംപിടിച്ചു. ബംഗളൂരുവില്‍ ഫെബ്രുവരി 12,13 തിയതികളിലാണ് ലേലം നടക്കുക.
പതിനഞ്ചാം ഐ.പി.എല്‍ സീസണാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. 590 കളിക്കാരില്‍ 228 പേര്‍ കാപ്പ്ഡ് കളിക്കാരും 355 പേര്‍ അണ്‍കാപ്പ്ഡ് കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് അംഗങ്ങളായ ടീമുകളില്‍ നിന്ന് ഏഴ് പേരും ലേലപട്ടികയില്‍ ഇടംപിടിച്ചു. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്.
1.5 കോടി അടിസ്ഥാന വിലയില്‍ 20 താരങ്ങളും ഒരു കോടിയില്‍ 34 താരങ്ങളും ഉണ്ട്. ഇത്തവണ പത്ത് ഐപിഎല്‍ ടീമുകളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷന്‍ കിഷന്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ലേലത്തിലേക്ക് എത്തുന്ന പ്രമുഖ ഇന്ത്യന്‍ കളിക്കാര്‍.
വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് 34, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 33, ന്യൂസിലാന്‍ഡില്‍ നിന്ന് 24, എന്നിങ്ങനെയാണ് കളിക്കാര്‍. 17 അഫ്ഗാന്‍ കളിക്കാരാണ് താര ലേലത്തിനായി എത്തുക. ബംഗ്ലാദേശിന്റേയും അയര്‍ലന്‍ഡിന്റേയും 5 വീതം താരങ്ങളും നമീബിയയുടെ മൂന്നും സ്‌കോട്ട്‌ലന്‍ഡിന്റെ രണ്ടും കളിക്കാരുമുണ്ട്.
590 cricketers to go under the hammer in IPL 2022 mega auction, Shreyas Iyer, Ishan Kishan to be top draws