പരിശീലക വേഷത്തിൽ നെഹ്‌റ; അഹ്‌മദാബാദ് ടീമിന്‍റെ പേര് പ്രഖ്യാപിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് അഹ്‌മദാബാദ് ടീമിന്റെ നായകൻ

Update: 2022-02-09 09:48 GMT

ഐ.പി.എല്ലിലെ പുതിയ ടീമുകളിലൊന്നായ അഹ്‌മദാബാദിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. "ഗുജറാത്ത് ടൈറ്റൻസ്" എന്നാണ്  ടീമിന്‍റെ പേര്.  ടീം ഉടമസ്ഥൻ സിദ്ദാർഥ് പട്ടേലാണ്  പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സീസണില്‍ ആദ്യമായി ഐ.പി.എല്ലിനെത്തുന്ന മറ്റൊരു ടീമായ  ലഖ്നൗവിന്‍റെ പേര് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ലഖ്നൗ സൂപ്പർ ജയന്റ്‌സ് എന്നാണ് ടീമിന്റെ പേര്.

മുൻ ഇന്ത്യൻ ബൗളർ ആശിഷ് നെഹ്‌റയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ  പരിശീലകൻ. ഇന്ത്യയെ 2011 ൽ ലോകകിരീടമണിയിച്ച കോച്ച് ദക്ഷിണാഫ്രിക്കക്കാരൻ ഗാരി കെഴ്‌സറ്റാണ്  ടീമിന്‍റെ ബാറ്റിങ് പരിശീലകൻ.ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ്  ടീമിന്റെ നായകൻ.

2020 ല്‍  ഗുജറാത്തിൽ നിന്നുള്ള ടീമായിരുന്ന ഗുജറാത്ത് ലയൺസ് അഴിമതിയാരോപണങ്ങളെത്തുടർന്ന് ഐ.പി.എല്ലിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.സുരേഷ് റൈനയുടെ നായകത്വത്തിന് കീഴിൽ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അന്ന് ടീമിന് കിരീടത്തിൽ മുത്തമിടാനായില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News