നെറ്റ്‌സിൽ പോലും ക്യാച്ച് പാഴാക്കാറില്ലെന്ന് സഹതാരം; കോഹ്‌ലിക്ക് ഇതെന്ത് പറ്റി?

നെറ്റ്സിൽ പോലും കോഹ്‌ലി ക്യാച്ച് പാഴാക്കുന്നതു ഞാൻ കണ്ടിട്ടില്ലെന്നായിരുന്നു അമിത് മിശ്രയുടെ പ്രതികരണം

Update: 2022-07-12 03:05 GMT
Editor : rishad

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ താരതമ്യേനെ എളുപ്പമായൊരു ക്യാച്ച് കൈവിട്ട വിരാട് കോഹ്‌ലിയുടെ ഫീൽഡിങിൽ പ്രതികരണവുമായി അമിത് മിശ്ര. വിമർശനങ്ങൾക്കിടയിലും താരത്തെ പിന്തുണക്കുന്ന പ്രതികരണമാണ് അമിത് മിശ്ര നടത്തിയത്. ''നെറ്റ്സിൽ പോലും കോഹ്‌ലി ക്യാച്ച് പാഴാക്കുന്നതു ഞാൻ കണ്ടിട്ടില്ലെന്നായിരുന്നു അമിത് മിശ്രയുടെ പ്രതികരണം. 

കോഹ്‌ലി ഒരു ക്ലാസ് പ്ലെയറാണ്, ഇന്നല്ലെങ്കിൽ നാളെ അദ്ദേഹം തന്റെ പഴയ ഫോമിലേക്കു തിരികെവരും. വെറുതേ സമ്മർദത്തിൽപെടേണ്ട കാര്യമില്ലെന്നും അമിത് മിശ്ര വ്യക്തമാക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു അമിത് മിശ്രയുടെ പ്രതികരണം. ഇംഗ്ലണ്ട് ബാറ്റിങ്ങിൽ 19–ാം ഓവറിലാണു സംഭവം. ഹർഷൽ പട്ടേലിന്റെ ഓവറിൽ ഉയർത്തിയടിച്ച ലിവിങ്സ്റ്റണിന്റെ ഷോട്ട് ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ്‌ലി പിടിക്കാന്‍ ശ്രമിച്ചെങ്കിലും കൈപ്പിടിയിലൊതുങ്ങിയില്ല. 36 റൺസെടുത്തു നിൽക്കെയായിരുന്നു ലിവിങ്സ്റ്റണിന്റെ ക്യാച്ച് കോഹ്‌ലി വിട്ടത്. മത്സരത്തില്‍ 29 പന്തിൽ 42 റൺസെടുത്ത ലിവിങ്സ്റ്റനെ പുറത്താക്കാനും കഴിഞ്ഞില്ല. ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോറില്‍ ലിവിങ്സ്റ്റണിന്റെ സ്കോറും നിര്‍ണായകമായിരുന്നു. 

Advertising
Advertising

അതേസമയം കരിരിയറിൽ മോശം ഫോമിനെ തുടർന്ന് വലയുന്ന വിരാട് കോഹ്‌ലിയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. കോഹ്‌ലിയെ ഉള്‍പ്പെടുത്തികൊണ്ടുള്ള പദ്ധതികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് രോഹിത് ശർമ വ്യക്തമാക്കി. എല്ലാ താരങ്ങളുടെ കരിയറിലും ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടാവും. ഒരുപാട് വര്‍ഷം ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരം ഒന്നോ രണ്ടോ മോശം പരമ്പരകൊണ്ട് ഇല്ലതായി തീരില്ല എന്നും രോഹിത് കൂട്ടിചേർത്തു. 

മോശം പ്രകടനമാണ് കോഹ്‌ലി അടുത്തകാലത്ത് പുറത്തെടുക്കുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ ദേവ്, വിരേന്ദര്‍ സെവാഗ് എന്നിവരെല്ലാം കോഹ്‌ലിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കഴിവുള്ള നിരവധി പേര്‍ പുറത്തുണ്ടെന്നും അവര്‍ക്ക് അവസരം നല്‍കണമെന്നുമാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. അവസാന ടി20 11 റണ്‍സ് മാത്രമാണ് കോഹ്‌ലി നേടിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News