'ഒരു വേള ഞാൻ ദ്രാവിഡുമായി പ്രണയത്തിലായി'; ക്രഷ് വെളിപ്പെടുത്തി അനുഷ്‌ക ഷെട്ടി

നേരത്തെ മറ്റൊരു ബോളിവുഡ് നടിയും ദ്രാവിഡിനോടുള്ള ക്രഷ് വെളിപ്പെടുത്തിയിരുന്നു

Update: 2023-02-17 10:43 GMT
Editor : abs | By : Web Desk

തെന്നിന്ത്യൻ സിനിമയിൽ മുഖവുര ആവശ്യമില്ലാത്ത അഭിനേത്രിയാണ് അനുഷ്‌ക ഷെട്ടി. എസ്.എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ സിനിമ ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രം അവരുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. ആ സിനിമയ്ക്ക് പിന്നാലെ, നായകൻ പ്രഭാസുമായി ചേർത്ത് നിരവധി ഗോസിപ്പ് കോളങ്ങളിൽ അനുഷ്‌ക ഇടംപിടിച്ചു. എന്നാൽ തനിക്ക് പ്രണയം തോന്നിയ ഒരാളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അനുഷ്‌ക.

വന്മതിൽ എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡിനോടാണ് തനിക്ക് പ്രണയം തോന്നിയത് എന്ന് നടി പറയുന്നു. ക്രിക് ടാക്കറിന് നൽകിയ അഭിമുഖത്തിലാണ് നടി ദ്രാവിഡിനോടുണ്ടായിരുന്ന ഇഷ്ടം വെളിപ്പെടുത്തിയത്. 'രാഹുൽ ദ്രാവിഡായിരുന്നു എന്റെ ഇഷ്ട ക്രിക്കറ്റർ. വളർന്നു വലുതാകവെ അദ്ദേഹത്തോട് എനിക്ക് ക്രഷ് ആയി. ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹവുമായി പ്രണയത്തിലായി'- 41കാരി പറഞ്ഞു.

Advertising
Advertising

നേരത്തെ, ബോളിവുഡ് നടി റിച്ച ഛദ്ദയും രാഹുൽ ദ്രാവിഡിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. കൗമാരകാലത്ത് ക്രിക്കറ്റിന്റെ ആരാധിക മാത്രമായിരുന്നില്ല. രാഹുൽ ദ്രാവിഡ് കളിക്കുന്നത് കാണാൻ താനിഷ്ടപ്പെട്ടിരുന്നു. അദ്ദേഹം പോയതോടെ കളി പിന്തുടരുന്നതു തന്നെ നിർത്തി- ഔട്ട്‌ലുക്ക് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ റിച്ച പറഞ്ഞു.

2020ൽ മാധവൻ നായകനായ നിശ്ശബ്ദമാണ് അനുഷ്‌കയുടെ അവസാന സിനിമ. യു.വി ക്രിയേഷന്റെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നവീൻ പോളി ഷെട്ടിയാണ് ചിത്രത്തിലെ നായകൻ. 2005ൽ തെലുങ്ക് ചിത്രം സൂപ്പറിലൂടെയാണ് അനുഷ്‌ക സിനിമാ മേഖലയിലെത്തിയത്.

വിജേത പെൻധേക്കറാണ് രാഹുൽ ദ്രാവിഡിന്റെ ഭാര്യ. 2003ലാണ് ഇരുവരും വിവാഹിതരായത്. രണ്ടു മക്കളുണ്ട്.

 



Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News