ടി20 ലോകകപ്പിന് റെഡി;15 അം​ഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ആസ്ട്രേലിയ

മിച്ചൽ മാർഷ് നയിക്കും

Update: 2026-01-01 12:26 GMT

സിഡ്നി: ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ആസ്ട്രേലിയ. മിച്ചൽ മാർഷ് നയിക്കുന്ന ടീമിൽ പാറ്റ് കമ്മിൻസ്, കൂപ്പർ കനോലി കാമറൂൺ ​ഗ്രീൻ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. 15 അം​ഗങ്ങളുള്ള പ്രാഥമിക സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്പിൻ ബൗളേഴ്സിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള ടീമിനെയാണ് ആസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മാത്യൂ കുനെമാൻ, ആദം സാംപ എന്നിങ്ങനെ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലോകകപ്പ് നടക്കുന്ന ഇന്ത്യയിലെയും ശ്രീലങ്കയിലെയും സാഹചര്യങ്ങൾ പരി​ഗണിച്ചു കൊണ്ടാണിത്

ഫെബ്രുവരി 11 ന് കൊളംബോയിൽ വെച്ച് അയർലണ്ടിനെതിരെയാണ് ആസ്ട്രേലിയയുടെ ആദ്യ മത്സരം. ടി20യിൽ നിന്ന് വിരമിച്ച മിച്ചൽ സ്റ്റാർക്കിന്റെ അഭാവത്തിൽ ജോഷ് ഹേസൽവുഡായിരിക്കും പേസ് നിരയുടെ കുന്തമുനയാവുക. പുറത്തിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പാറ്റ് കമ്മിൻസ് ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് സെലക്ടർമാർ വിശ്വസിക്കുന്നത്. 

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News