ക്രിക്കറ്റിൽ ഇത് കല്യാണക്കാലം; അക്‌സർ പട്ടേലിനും പ്രണയസാഫല്യം

കഴിഞ്ഞ ദിവസം വഡോദരയിൽ വച്ചായിരുന്നു മിന്നുകെട്ട്

Update: 2023-01-27 09:21 GMT

ഇന്ത്യൻ ക്രിക്കറ്റിൽ ഇത് കല്യാണങ്ങളുടെ കാലമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സ്റ്റാർ ബാറ്റർ കെ.എൽ രാഹുലിന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ ഓൾ റൗണ്ടർ അക്‌സർ പട്ടേലും വിവാഹിതനായിരിക്കുകയാണ്. ഗുജറാത്തിലെ നദിയാദ് സ്വദേശിനിയായ മേഹാ പട്ടേലാണ് വധു. കഴിഞ്ഞ ദിവസം വഡോദരയിൽ വച്ചാണ് ഇരുവരും മിന്നുകെട്ടിയത്. അക്‌സറും മേഹയും ഏറെക്കാലമായി പ്രണയത്തിലാണ്. ഗുജറാത്തിലെ പ്രമുഖ ഡയറ്റീഷ്യനാണ് മേഹ . കഴിഞ്ഞ വർഷമാണ് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്. ഇന്ത്യൻ താരങ്ങളായ ഇശാന്ത് ശര്‍മ ജയദേവ് ഉനദ്കട്ട് തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്ത പ്രമുഖര്‍.   പരമ്പരാഗത ഗുജറാത്തി ശൈലിയിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. വിവാഹച്ചടങ്ങുകൾ നടക്കുന്നതിനാൽ ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിട്ടു നിൽക്കുകയാണ് അക്സര്‍.

Advertising
Advertising

കഴിഞ്ഞയാഴ്ചയാണ്  കെ.എൽ രാഹുൽ വിവാഹിതനായത്. നടൻ സുനിൽ ഷെട്ടിയുടെ മകളും ബോളിവുഡ് നടിയുമായ അഥിയ ഷെട്ടിയായിരുന്നു വധു. കെ.എൽ രാഹുലും അഥിയ ഷെട്ടിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News