'ടോപ് ഗിയറിലാണ് സഞ്ജു'; മലയാളി താരത്തിന്റെ ഫോം ഓർമിപ്പിച്ച് ടി20 ലോകകപ്പ് കൗണ്ട്ഡൗൺ പോസ്റ്റർ

ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതോടെ അഭിഷേക് ശർമ-സഞ്ജു സാംസൺ ഓപ്പണിങ് സഖ്യമാകും കിവീസിനെതിരെ കളത്തിലിറങ്ങുക

Update: 2026-01-20 13:29 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: ടി20 ലോകകപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ അവസാനഘട്ട ഒരുക്കത്തിലാണ് ടീം ഇന്ത്യ. വിശ്വമേളക്ക് മുൻപായി നാളെ ന്യൂസിലൻഡിനെ നേരിടാനിരിക്കുകയാണ് സൂര്യകുമാർ യാദവും സംഘവും. ഇതിനിടെ സ്റ്റാർ സ്‌പോർട്‌സ് പുറത്തിറക്കിയ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 2024 ടി20 ലോകകപ്പിന് മുൻപും ശേഷവുമായി സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനമാണ് പോസ്റ്ററിൽ പ്രതിപാദിച്ചിരിക്കുന്നത്.

  ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതോടെ സഞ്ജു സാംസൺ-അഭിഷേക് ശർമ ഓപ്പണിങ് കൂട്ടുകെട്ടാകും ഇന്ത്യക്കായി കളത്തിലിറങ്ങുക. ചേട്ടാ ഓൺ ദ് ചാർജ് എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്ററിൽ 2024നുശേഷം ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന്റെ വിസ്‌ഫോടന ബാറ്റിങാണ് പോസ്റ്ററിൽ ഓർമിപ്പിക്കുന്നത്.

2024ലെ ടി20 ലോകകപ്പിന് മുമ്പ് കളിച്ച 22 മത്സരങ്ങളിൽ 18.7 ശരാശരിയിലും 133 സ്‌ട്രൈക്ക് റേറ്റിലും ഒരു അർധസെഞ്ചുറി അടക്കം 374 റൺസ് മാത്രമാണ് മലയാളി താരത്തിന്റെ സമ്പാദ്യം. എന്നാൽ ലോകകപ്പിന് ശേഷം 22 മാച്ചിൽ 32.9 ശരാശരിയിൽ 658 റൺസാണ്  അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയും ആ ബാറ്റിൽ നിന്ന് പിറന്നു. മികച്ച ഫോമിൽ ബാറ്റുവീശിയ ഓപ്പണിങ് സ്ലോട്ടിലേക്ക് സഞ്ജു മടങ്ങിയെത്തുന്നതോടെ വീണ്ടും തകർപ്പൻ ഇന്നിങ്‌സുകളാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News