സെഞ്ച്വറിയില്‍ അതിവേഗം ബാബർ അസം: പിന്നിലായത് കോഹ്‌ലിയും അംലയും

പരമ്പര വിജയികളെ നിർണയിക്കുന്ന മൂന്നാം ഏകദിനത്തിൽ ബാബർ പുറത്താകാതെ 105 റൺസാണ് നേടിയത്. 115 പന്തുകളിൽ നിന്നായിരുന്നു ബാബറിന്റെ ഇന്നിങ്‌സ്.

Update: 2022-04-03 10:22 GMT
Editor : rishad | By : Web Desk
Advertising
Click the Play button to listen to article

20 വർഷങ്ങൾക്ക് ശേഷം ആസ്‌ട്രേലിയക്കെതിരെ പരമ്പര നേടിയതിന് പിന്നാലെ പാകിസ്താൻ നായകൻ ബാബർ അസമിനെ തേടി ഒരുപിടി റെക്കോർഡുകൾ. തുടർച്ചയായ രണ്ടാം മത്സരത്തിലും ബാബർ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയുടെ വിരാട് കോഹ്‌ലി, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല എന്നിവരാണ് ബാബറിന് മുന്നിൽ വഴിമാറിയത്. എന്നാൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ പേരിലുള്ളൊരു റെക്കോർഡിനൊപ്പമെത്താനും ബാബറിനായി.

പരമ്പര വിജയികളെ നിർണയിക്കുന്ന മൂന്നാം ഏകദിനത്തിൽ ബാബർ പുറത്താകാതെ 105 റൺസാണ് നേടിയത്. 115 പന്തുകളിൽ നിന്നായിരുന്നു ബാബറിന്റെ ഇന്നിങ്‌സ്. ആസ്‌ട്രേലിയ ഉയർത്തിയ 211 എന്ന വിജയലക്ഷ്യം പാകിസ്താൻ 37.5 ഓവറിൽ മറികടക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന രണ്ട്, മൂന്ന് ഏകദിനങ്ങളിലായിരുന്നു ബാബറിന്റെ സെഞ്ച്വറികൾ. കരിയറിലെ 16ാം സെഞ്ച്വറിയാണ് ബാബർ കഴിഞ്ഞ ദിവസം കുറിച്ചത്. 84 മത്സരങ്ങളിൽ നിന്നാണ് ബാബർ 16 ഏകദിന സെഞ്ച്വറികൾ നേടിയത്.

വേഗത്തിൽ ഒരു ബാറ്റർ നേടുന്ന 16ാമത്തെ സെഞ്ച്വറിയെന്ന നേട്ടാണ് ബാബർ സ്വന്തമാക്കിയത്. മുൻ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല 16 സെഞ്ച്വറികൾ കണ്ടെത്തിയത് 94 ഇന്നിങ്‌സുകളിൽ നിന്നായിരുന്നു. തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ആസ്‌ട്രേലിയയുടെ ഡേവിഡ് വാർണറും 16 സെഞ്ച്വറികൾ നേടിയത് 110 മത്സരങ്ങളിൽ നിന്നായിരുന്നു. കുറഞ്ഞ ഇന്നിങ്‌സുകളിൽ ഏഴ്, 13, 14 15 സെഞ്ച്വറികൾ നേടിയ ബാറ്ററെന്ന റെക്കോർഡും ബാബറിന്റെ പേരിലാണ്.

അതേസമയം നായകനെന്ന നിലയിൽ റൺസ് പിന്തുടരുമ്പോൾ ബാബർ നേടുന്ന നാലാമത്തെ സെഞ്ച്വറി കൂടിയാണ് ആസ്‌ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും നായകനെന്ന നിലയിൽ റൺസ് ചേസ് ചെയ്യുമ്പോൾ നാല് പ്രാവശ്യം സെഞ്ച്വറി കണ്ടെത്തിയിരുന്നു. കോഹ് ലിയാണ് ഈ റെക്കോർഡിൽ ഇരുവർക്കും മുന്നിലുള്ളത്. അതേസമയം ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഒമ്പത് വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ഫഖർ സമാൻ മാത്രമാണ് പുറത്തായത്. 17 റൺസ് നേടിയ ഫഖർ സമാനെ നഥാൻ എല്ലിസ് പുറത്താക്കുകയായിരുന്നു. ഇമാമുൽ ഹഖ്(89) റൺസ് നേടി പുറത്താകാതെ നിന്നു. രണ്ടാം ഏകദിനത്തിലും ഇമാമുൽ ഹഖ് സെഞ്ച്വറി നേടിയിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News