'ഒന്ന് ജയിച്ചതിനാണോ': സ്‌കോട്ട്‌ലാൻഡ് കളിക്കാരുടെ ആഘോഷത്തിനിടെ വാർത്താസമ്മേളനം നിർത്തി ബംഗ്ലാദേശ് നായകൻ

സ്‌കോട്ട്‌ലാൻഡിനോട് ഏറ്റ തോൽവിയിൽ മഹ്‌മൂദുള്ള നിരാശ പ്രകടമാക്കിയിരുന്നു.ഞാന്‍ നിരാശനാണ്, ഞങ്ങളുടെ ബാറ്റിങ് നിരയെക്കുറിച്ച് ആശങ്കയുണ്ട്. നന്നായി ബാറ്റ് ചെയ്യേണ്ടിയിരിക്കുന്നുവെന്നായിരുന്നു മഹ്‌മൂദുള്ളയുടെ പ്രതികരണം.

Update: 2021-10-19 12:30 GMT
Editor : rishad | By : Web Desk

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് റൺസിനായിരുന്നു സ്‌കോട്ട്‌ലാൻഡ് തോൽപിച്ചത്. അനായാസ ജയം സ്വപ്‌നം കണ്ടിറങ്ങിയ ബംഗ്ലാദേശിനെ സ്‌കോട്ട്‌ലാൻഡ് ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ഈ ജയത്തിന്റെ ആഘോഷത്തിലായിരുന്നു കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലാൻഡ്. അത് ബംഗ്ലാദേശ് നായകൻ മഹ്‌മൂദുള്ളയുടെ വാർത്താസമ്മേളനം വരെ നിർത്തിവെക്കേണ്ടി വന്നു.

മത്സരശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ബംഗ്ലാദേശ് നായകൻ മഹ്‌മൂദുള്ള. ഇതിനിടെയാണ് അപ്പുറത്തെ റൂമിൽ നിന്ന് സ്‌കോട്ട്‌ലാൻഡ് താരങ്ങളുടെ ആഘോഷം. തങ്ങളുടെ ദേശീയ ഗാനം ഉച്ചത്തിൽ ആലപിച്ചായിരുന്നു സ്‌കോട്ടിഷ് പടയുടെ ആഘോഷങ്ങൾ. ഇവരുടെ ശബ്ദം വാർത്താസമ്മേളന വേദിയിലും ഉയർന്നുകേട്ടു. ഇതോടെ വാർത്താസമ്മേളനം മഹ്‌മൂദുള്ളക്ക് നിർത്തിവെക്കേണ്ടി വന്നു. ശബ്ദം അസാനിച്ചതിന് ശേഷമാണ് വാർത്താസമ്മേളനം തുടർന്നത്. വാർത്താസമ്മേളനം തടസപ്പെട്ടതിലുള്ള നീരസം മഹ്‌മൂദുള്ളയുടെ മുഖത്ത് പ്രകടമായിരുന്നു.

Advertising
Advertising

സ്‌കോട്ട്‌ലാൻഡിനോട് ഏറ്റ തോൽവിയിൽ മഹ്‌മൂദുള്ള നിരാശ പ്രകടമാക്കിയിരുന്നു.ഞാന്‍ നിരാശനാണ്, ഞങ്ങളുടെ ബാറ്റിങ് നിരയെക്കുറിച്ച് ആശങ്കയുണ്ട്. നന്നായി ബാറ്റ് ചെയ്യേണ്ടിയിരിക്കുന്നുവെന്നായിരുന്നു മഹ്‌മൂദുള്ളയുടെ പ്രതികരണം. ഇനി സാഹചര്യം നോക്കേണ്ടതില്ല, അഗ്രസീവ് ക്രിക്കറ്റ് കളിക്കണം. ലൈനപ്പിൽ ബാറ്റിങ് നിരയെ ഒന്നുകൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മഹ്‌മൂദുള്ള കൂട്ടിച്ചേര്‍ത്തിരുന്നു. 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News