ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ആസ്‌ട്രേലിയക്ക് ജയം എളുപ്പമാവില്ല: ഇയാൻ ചാപ്പൽ

ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും അടങ്ങുന്ന ഇന്ത്യന്‍ ബൗളിംഗ് നിരക്കെതിരെ ഓസീസ് ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടുമെന്നും ചാപ്പല്‍

Update: 2023-01-30 12:55 GMT

ടീം ആസ്ട്രേലിയ

മെല്‍ബണ്‍: ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ആസ്ട്രേലിയക്ക് ജയം എളുപ്പമാവില്ലെന്ന് ഓസീസ് ഇതിഹാസ താരം ഇയാന്‍ ചാപ്പല്‍. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും അടങ്ങുന്ന ഇന്ത്യന്‍ ബൗളിംഗ് നിരക്കെതിരെ ഓസീസ് ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടുമെന്നും ചാപ്പല്‍ പറഞ്ഞു.  

ഇന്ത്യന്‍ പിച്ചില്‍ 30ന് മുളില്‍ ബാറ്റിംഗ് ശരാശരിയുള്ള ഒരേയൊരു ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ്. മറ്റാര്‍ക്കും 30ന് മുകളില്‍ ബാറ്റിംഗ് ശരാശരി പോലുമില്ല. ഈ സാഹചര്യത്തില്‍ അശ്വിനും ജഡേജയും ഉള്‍പ്പെടുന്ന ബൗളിംഗ് നിരക്കെതിരെ റണ്‍സടിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ക്രിക് ഇന്‍ഫോയിലെഴുതിയ കോളത്തില്‍ ചാപ്പല്‍ വ്യക്തമാക്കുന്നു.

Advertising
Advertising

സ്‌പിന്നിന് അനുകൂലമായ പിച്ചുകളുള്ളതിനാല്‍ സ്വന്തം മണ്ണിൽ ഇന്ത്യയെ നേരിടുന്നത് അൽപ്പം ബുദ്ധിമുട്ടാണെന്ന് ആസ്ട്രേലിയന്‍ മാര്‍ക്കസ് സ്റ്റോയിനിസും വ്യക്തമാക്കിയിരുന്നു. എന്നാലും ആസ്‌ട്രേലിയയ്ക്കും ശക്തമായ ടീമുണ്ടെന്നായിരുന്നു  സ്റ്റോയിനിസിന്റെ അവകാശവാദം. സ്വന്തം മണ്ണിൽ 2014-15 പരമ്പരയ്ക്ക് ശേഷം ആസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി തിരിച്ചുപിടിച്ചിട്ടില്ല. ആസ്‌ട്രേലിയൻ മണ്ണിൽ രണ്ട് തവണയും ഇന്ത്യൻ മണ്ണിൽ ഒരു തവണയും അവർ ട്രോഫി കൈവിട്ടു.

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഓസീസിനെതിരെ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് ഇങ്ങനെ: രോഹിത് ശർമ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രെയസ് ഐയ്യർ, കെ.എസ് ഭാരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവിന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്, സൂര്യകുമാർ യാദവ്

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News