ബ്രാത്ത്‌വെയിറ്റിന് ശിക്ഷ 'സ്‌പോട്ടിൽ': എതിർ ടീമിന് അഞ്ച് റൺസ്

ബർമിങ്ഹാം ബിയേർസും ഡർബിഷയറും തമ്മിലായിരുന്നു മത്സരം. ബർമിങ്ങാം ബിയേർസിന്റെ നായകനാണ് വെസ്റ്റ്ഇൻഡീസുകാരനായ കാർലോസ് ബ്രാത്തുവെയിറ്റ്.

Update: 2022-06-22 04:15 GMT
Editor : rishad | By : Web Desk
Advertising

ലണ്ടന്‍: കളിക്കളത്തിൽ 'അപരമ്യാദയായി പെരുമാറിയതിന്' കാർലോസ് ബ്രാത്ത്‌വെയിറ്റിന് ശിക്ഷ എതിർ ടീമിന് അഞ്ച് റൺസ് നൽകി. ഇംഗ്ലണ്ടിലെ അഭ്യന്തര ടി20 ടൂർണമെന്റായി ടി20 ബ്ലാസ്റ്റിലാണ് സംഭവം. ബർമിങ്ഹാം ബിയേർസും ഡർബിഷയറും തമ്മിലായിരുന്നു മത്സരം. ബർമിങ്ങാം ബിയേർസിന്റെ നായകനാണ് വെസ്റ്റ്ഇൻഡീസുകാരനായ കാർലോസ് ബ്രാത്തുവെയിറ്റ്.

ഡർബിഷയറിന്റെ ഇന്നിങ്‌സിനിടെയായിരുന്നു പെനൽറ്റി പിറന്നത്. 13ാം ഓവർ എറിഞ്ഞത് കാർലോസ് ബ്രാത്ത്‌വെയിറ്റ്. ക്രീസിൽ വെയിൻ മാഡേസനായിരുന്നു ബാറ്റർ. കാർലോസിന്റെ പന്തിൽ പന്തിനെ മാഡേസനാ അടിച്ചകറ്റിയെങ്കിലും ബൗളറുടെ അടുത്തേക്ക് തന്നെ പന്ത് എത്തി. പന്ത് കളക്റ്റ് ചെയ്ത കാർലോസ് ബാറ്റിങ് എൻഡിലേക്ക് തന്നെ എറിഞ്ഞു. പന്ത് ബാറ്ററുടെ പുറകിൽ കൊള്ളുകയും ചെയ്തു. ഇതിനാണ് അമ്പയർ അഞ്ച് റൺസ് പെനാൽറ്റിയായി വിധിച്ചത്. ബ്രാത്തുവെയിറ്റ് മനപ്പൂര്‍വം എറിഞ്ഞെന്ന് കരുതിയാകും അമ്പയര്‍ ശിക്ഷ വിധിച്ചത്. ഏതായാലും ട്വിറ്ററില്‍ വിഷയം ചര്‍ച്ചയായി. 

പരിക്കിന്റെ പിടിയിലായിരുന്ന ബ്രാത്ത്‌വെയിറ്റ് നീണ്ട ഇടവേളക്ക് ശേഷമാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. ഒരുഘട്ടത്തില്‍ കാര്‍ലോസ് ബ്രാത്ത്‌വെയിറ്റ് കരീബിയന്‍ ടീമിനെ നയിച്ചിരുന്നു. 2016 ട്വന്റി–20 ലോകകപ്പിലെ ഫൈനല്‍ മത്സരത്തിലെ അവിശ്വസനീയ പ്രകടനമാണ് ഈ കരീബിയന്‍ ബാറ്റ്‌സ്മാന് തുണയായിരുന്നത്. ഇംഗ്ലണ്ട് മത്സരം ജയിച്ചുവെന്ന് കരുതിയിരുന്നപ്പോഴാണ് ബ്രാത്ത്‌വെയിറ്റിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ക്രിക്കറ്റ് ലോകം കണ്ടത്. മത്സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലീഷ് താരം ബെന്‍സ്റ്റോക്കിനെ തുടര്‍ച്ചയായി നാല് പന്തുകള്‍ സിക്‌സ് പറത്തി ബ്രാത്ത്‌വെയ്‌റ്റ് വിന്‍ഡീസിന് ലോകകപ്പ് നേടിക്കൊടുക്കുകയായിരുന്നു.

Summary-Carlos Brathwaite gives away five penalty runs in Vitality T20 Blast after hitting batsman with ball

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News