ദുലീപ് ട്രോഫി : സൗത്ത് സോണിനെ വീഴ്ത്തി സെൻട്രൽ സോൺ ജേതാക്കൾ

Update: 2025-09-15 11:58 GMT

ബെംഗളൂരു : സൗത്ത് സോണിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ദുലീപ് ട്രോഫി ജേതാക്കളായി സെൻട്രൽ സോൺ. രണ്ടാം ഇന്നിങ്സിൽ സൗത്ത് സോൺ ഉയർത്തിയ 66 റൺസ് വിജയലക്ഷ്യം സെൻട്രൽ സോൺ നാല് വിക്കറ്റ് നഷ്ടത്തിൽ 20.3 ഓവറിൽ മറികടന്നു. ആദ്യ ഇന്നിങ്സിൽ 194 റൺസ് നേടിയ സെൻട്രൽ സോൺ താരം യാഷ് റാത്തോഡാണ് മത്സരത്തിലെ താരം.

ആദ്യ ഇന്നിങ്സിൽ 149 റൺസിൽ കൂപ്പുകുത്തിയ സൗത്ത് സോണിനെതിരെ മികച്ച ലീഡാണ് സെൻട്രൽ സോൺ നേടിയത്. യാഷ് റാത്തോഡ്, നായകൻ രജത് പഠിതാർ എന്നിവരുടെ സെഞ്ച്വറി മികവിൽ 511 റൺസടിച്ച സെൻട്രൽ സോൺ ആദ്യ ഇന്നിങ്സിൽ നേടിയത് 362 റൺസ് ലീഡാണ്. മറുപടി ബാറ്റിങ്ങിൽ അങ്കിത് ശർമ 99 (138) , ആന്ദ്രേ സിദ്ധാർഥ് 84* (190) എന്നിവർ ചേർന്ന് സൗത്ത് സോണിനായി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മറ്റു താരങ്ങൾ തിളങ്ങാതെ വന്നതോടെ 66 റൺസ് ലീഡിൽ ഇന്നിംഗ്സ് അവസാനിച്ചു.

ഇരു ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റുകൾ വീഴ്ത്തിയ സെൻട്രൽ സോണിന്റെ സർനാഷ്‌ ജെയ്‌നാണ് ടൂർണമെന്റിലെ താരം.    

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News