ഇനി ക്യാപ്റ്റൻ: കൗണ്ടിയിൽ സസെക്‌സ് ടീമിനെ നയിക്കാൻ ചേതേശ്വർ പുജാര

പരിക്കേറ്റ് പുറത്തായ ടോം ഹെയ്‌ൻസിന് പകരമാണ് പുജാരയ്‌ക്ക് ചുമതല നല്‍കിയിരിക്കുന്നത്.

Update: 2022-07-20 01:48 GMT

ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ടീമായ സസെക്‌സിന്‍റെ ഇടക്കാല ക്യാപ്റ്റനായി ഇന്ത്യയുടെ വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയെ തെരഞ്ഞെടുത്തു. പരിക്കേറ്റ് പുറത്തായ ടോം ഹെയ്‌ൻസിന് പകരമാണ് പുജാരയ്‌ക്ക് ചുമതല നല്‍കിയിരിക്കുന്നത്. 

കൗണ്ടിയില്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പൂജാര ആറു മത്സരങ്ങളില്‍ നിന്ന് 766 റണ്‍സാണ് അടിച്ചെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ 203. ശരാശരി 109.42 ആണ്. നാല് സെഞ്ചുറികളാണ് താരം ഈ സീസണില്‍ നേടിയത്.

"ടോമിന്‍റെ അഭാവത്തിൽ ടീമിനെ പുജാര നയിക്കും. ഒപ്പം ചേർന്നത് മുതൽ ഒരു സ്വാഭാവിക നായകനായിരുന്നു താരം." ഹെഡ് കോച്ച് ഇയാൻ സാലിസ്ബറി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ടോമിന് പരിക്കേറ്റ സമയത്ത് പേസര്‍ ഫിന്നിയാണ് ടീമിനെ നയിച്ചിരുന്നത്. ഫിന്നി തങ്ങളുടെ സീനിയര്‍ പേസറായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

"ഒരു ബാറ്റർ ആ റോൾ ഏറ്റെടുക്കുന്നതിലൂടെ അതിനർഥം ഫിന്നിന് ഞങ്ങളുടെ ആക്രമണത്തെ നയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നാണ്. പുജാര വളരെ പരിചയസമ്പന്നനും നിലവാരമുള്ളതുമായ വ്യക്തിയാണ്, അവന്‍ തന്‍റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കുമെന്ന് അറിയാം" സസെക്‌സ് കോച്ച് കൂട്ടിച്ചേര്‍ത്തു. മിഡില്‍സെക്‌സിനെതിരായ സസെക്‌സിന്റെ അടുത്ത മത്സരത്തില്‍ പൂജാര നായകനാകും. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.   

Summary-Cheteshwar Pujara hits hundred as Sussex captain against Middlesex at Lord's Cricket Ground

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News