'തല'യുടെ കളി കാണാനൊരുങ്ങിക്കോളൂ; ആരാധകർക്കായി ധോണിയുടെ വീഡിയോ

നിലവിലെ ഐപിഎൽ ചാമ്പ്യൻമാരായ സി.എഎസ്.കെ ലേലത്തിൽ മികച്ച താരങ്ങളെ കൂടാരത്തിലെത്തിച്ചും ശ്രദ്ധനേടിയിരുന്നു.

Update: 2024-01-10 10:12 GMT
Editor : Sharafudheen TK | By : Web Desk
Advertising

റാഞ്ചി: ഐപിഎൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെവിടെ.. ഇതിനുള്ള ഉത്തരം നൽകി സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് നായകനായ തലയുടെ പ്രാക്ടീസ് വീഡിയോയാണ് ഇപ്പോൾ വൈറലായത്. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ നടക്കാനിരിക്കുന്ന ഐപിഎലിനായി വെറ്ററൻ താരമിപ്പോഴേ തയാറെടുപ്പ് തുടങ്ങി. നിലവിൽ 42 വയസായെങ്കിലും ഈസീസണിലും സി.എൻ.കെയുടെ നായകൻ ധോണിതന്നെയാണെന്ന കാര്യം ഉറപ്പാണ്.

നിലവിലെ ഐപിഎൽ ചാമ്പ്യൻമാരായ സി.എഎസ്.കെ ലേലത്തിൽ മികച്ച താരങ്ങളെ കൂടാരത്തിലെത്തിച്ചും ശ്രദ്ധനേടിയിരുന്നു. ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ നെറ്റ്സിൽ ധോണി പരിശീലനം നടത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുടിനീട്ടിവളർത്തി ലുക്കിലും മട്ടിലും പുതിയൊരു ധോണിയെയാകും ഈ ഐ.പി.എലിൽ കാണുകയെന്നും ആരാധകർ പറയുന്നു. 2007ൽ ഇന്ത്യ പ്രഥമ ട്വന്റി 20 കിരീടത്തിൽ മുത്തമിട്ടപ്പോൾ നീളൻ മുടിയുമായാണ് ധോണി കളിച്ചിരുന്നത്.

കഴിഞ്ഞ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് 5-ാം കിരീടം ചെന്നൈ സൂപ്പർ കിംങ്‌സ് സ്വന്തമാക്കിയത്.  എല്ലാ വർഷത്തേയുംപോലെ ഇത് ധോണിയുടെ അവസാന ഐപി.എലാണെന്ന പ്രചരണവും ഇതിനകം ശക്തമാണ്. എന്നാൽ ഇതേകുറിച്ച് പ്രതികരിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്‌മെന്റോ ധോണിയോ തയാറായിട്ടില്ല. ഇത്തവണ രചിൻ രവീന്ദ്ര, ഷർദ്ദുൽ താക്കൂർ, ഡാരിൽ മിച്ചൽ, സമീർ റിസ്വി എന്നിവരെ ലേലത്തിലെത്തിച്ച് എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകാനും സി.എസ്.കെ കഴിഞ്ഞു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News