ചെപ്പോക്കിൽ ചെന്നൈയ്ക്ക് വീണ്ടും നിരാശ; പഞ്ചാബിന് നാല് വിക്കറ്റ് ജയം, ടേബിളിൽ രണ്ടാമത്

യുസ്വേന്ദ്ര ചഹൽ ഹാട്രിക്കടക്കം നാലുവിക്കറ്റുമായി പഞ്ചാബ് നിരയിൽ തിളങ്ങി

Update: 2025-04-30 18:30 GMT
Editor : Sharafudheen TK | By : Sports Desk

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് സീസണിലെ എട്ടാം തോൽവി. പഞ്ചാബ് കിങ്‌സാണ് മുൻ ചാമ്പ്യൻമാരെ നാല് വിക്കറ്റിന് തോൽപിച്ചത്. സ്വന്തം തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ സിഎസ്‌കെ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പഞ്ചാബ് നാല് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. സ്‌കോർ: ചെന്നൈ-20 ഓവറിൽ 190 ഓൾഔട്ട്, പഞ്ചാബ്-19.4 ഓവറിൽ 194-6

അർധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടേയും(41 പന്തിൽ 72) പ്രഭ്‌സിമ്രാൻ സിങിന്റേയും(36 പന്തിൽ 54) ബാറ്റിങ് മികവാണ് ചെന്നൈക്ക് വിജയമൊരുക്കിയത്. ശശാങ്ക് സിങ്(23), പ്രിയാൻഷ് ആര്യ(23) എന്നിവരും മികച്ച പിന്തുണ നൽകി. ചെന്നൈക്കായി മതീഷ പതിരയണയും ഖലീൽ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ പഞ്ചാബ് കിങ്‌സ് പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്തേക്ക് കയറി.

Advertising
Advertising

 ചെന്നൈ വിജയ ലക്ഷ്യം പിന്തുടർന്ന സന്ദർശകർക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ നൽകിയത്. പ്രഭ്‌സിമ്രാൻ സിങും-പ്രിയാൻഷ് ആര്യയും ചേർന്ന് 44 റൺസ് കൂട്ടിചേർത്തു. ഖലീൽ അഹമ്മദിന്റെ ഓവറിൽ ധോണിക്ക് ക്യാച്ച് നൽകി(23) പ്രിയാൻഷ് മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന പ്രഭ്‌സിമ്രാൻ സിങ്-ശ്രേയസ് കൂട്ടുകെട്ട് പഞ്ചാബ് ഇന്നിങ്‌സിന് അടിത്തറപാകി. ചെപ്പോക്കിലെ സ്ലോപിച്ചിൽ സ്പിന്നർമാരെയും പേസ് ബൗളിങിനേയും ഫലപ്രദമായി നേരിട്ട ഇരുവരും മധ്യഓവറുകളിൽ സ്‌കോറിംഗ് ഉയർത്തിയതോടെ ചെന്നൈക്ക് കളി കൈവിട്ട അവസ്ഥയായി. 13ാം ഓവറിൽ പ്രഭ്‌സിമ്രാൻ പുറത്തായെങ്കിലും ശശാങ്കുമായി ചേർന്ന് ശ്രേയസ് അയ്യർ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നേഹൽ വധേര(5), സൂര്യാൻശ് ഷെഡ്‌ജെ(1) ജോഷ് ഇഗ്ലിസ്(പുറത്താകാതെ 6), മാർക്കോ ജാൻസൻ(4) എന്നിവരാണ് മറ്റു സ്‌കോറർമാർ.

 നേരത്തെ ഹാട്രിക് അടക്കം നാല് വിക്കറ്റ് നേടിയ യുസ് വേന്ദ്ര ചഹലിന്റെ ബൗളിങ് മികവിൽ പഞ്ചാബ് കിങ്‌സ് ചെന്നൈയെ 200നുള്ളിൽ ഒതുക്കിയത്. 19.2 ഓവറിൽ 190ന് ഓൾഔട്ടാകുകയായിരുന്നു. 47 പന്തിൽ 88 റൺസെടുത്ത ഇംഗ്ലീഷ് താരം സാം കറനാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കൻ താരം ഡിവാൾഡ് ബ്രേവിസ് (26 പന്തിൽ 32) രണ്ടാം മാച്ചിലും മികച്ചുനിന്നു. 19ാം ഓവറിലാണ് നാല് വിക്കറ്റുമായി ചഹൽ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. അർഷ്ദീപ്, മാർകോ ജാൻസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News