ഏകദിനത്തിൽ 'വാർണർ ഷോ' അവസാനിച്ചു; വിരമിക്കൽ പ്രഖ്യാപിച്ച് താരം

ജനുവരി മൂന്നിനാരംഭിക്കുന്ന പാകിസ്താൻ പരമ്പരയോടെ ടെസ്റ്റിൽനിന്ന് വിരമിക്കുമെന്ന് വാർണർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Update: 2024-01-01 03:39 GMT

സിഡ്‌നി: ഓസീസ് താരം ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനലാണ് താരത്തിന്റെ അവസാന മത്സരം. ജനുവരി മൂന്നിനാരംഭിക്കുന്ന പാകിസ്താൻ പരമ്പരയോടെ ടെസ്റ്റിൽനിന്ന് വിരമിക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ലോകകപ്പ് കിരീടനേട്ടത്തിൽ പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താൻ ഇനി ആഗ്രഹിക്കുന്നതെന്നും സിഡ്‌നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വാർണർ പറഞ്ഞു. 161 ഏകദിനങ്ങളിൽനിന്ന് 22 സെഞ്ചുറികളും 33 അർധ സെഞ്ചുറികളുമുൾപ്പെടെ വാർണർ 6932 റൺസ് നേടിയിട്ടുണ്ട്. 2009ൽ ദക്ഷിണാഫ്രിക്കക്ക് എതിരെയാണ് വാർണർ അരങ്ങേറ്റം കുറിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News