ഈഡൻ ഗാർഡൻസിൽ ആദ്യ ദിനം ഇന്ത്യൻ ആധിപത്യം
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 37 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ വെച്ച് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം. ദക്ഷിണാഫ്രിക്കയെ 159 റൺസിന് എറിഞ്ഞൊതുക്കി. ഇന്ത്യൻ ബൗളിംഗ് നിരയിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ബുമ്ര തിളങ്ങി. 48 പന്തിൽ 31 റൺസ് എടുത്ത എയ്ഡൻ മാർക്രമാണ് സൗത്താഫ്രിക്കൻ നിരയിലെ ഒന്നാം ഇന്നിീംഗ്സസിലെ ടോപ് സ്കോറർ. കുൽദീപ് യാദവ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജും അക്സർ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 37 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബൗളിംഗിന് അയക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം തെറ്റാണെന്ന് തെളിയിക്കും വിധം 62 റൺസിൽ നിൽക്കെ ഓപ്പണർ മാരായ എയ്ഡൻ മാർക്രത്തെയും റയാൻ റിക്കിൾട്ടനെയും ബുമ്ര മടക്കി. പിന്നീട് മൂന്ന് റൺസെടുത്ത് ടെമ്പാ ബാവുമയും മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 71 റൺസിന് മൂന്ന് വിക്കറ്റുമായി പരുങ്ങലിലായി. പിന്നീട് ടോണി ഡെ സോർസിയുടെയും വിയാൻ മുൾഡറുടെയും കൂട്ടുകെട്ടിലാണ് ദക്ഷിണാഫ്രിക്ക തകർച്ചയിൽ നിന്ന് കരകയറിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. ഇന്ത്യ 37 റൺസിന് ഒരു വിക്കറ്റ് നഷ്ടത്തിലാണ്.