സഞ്ജു ബാക്ക്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശിഖർ ധവാനാണ് ടീമിനെ നയിക്കുക

Update: 2022-10-02 14:00 GMT

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാനാണ് ടീമിനെ നയിക്കുക. ശ്രേയസ് അയ്യറാണ് ഉപനായകൻ. ആരാധകരെ ആവേശത്തിലാക്കി മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. സഞ്ജുവിനൊപ്പം ഋതുരാജ് ഗെയ്ക് വാദും ശുഭ്മാൻ ഗില്ലും രാഹുൽ ത്രിപാഠിയും ഇഷാൻ കിഷനും ശര്‍ദുല്‍ താക്കൂറും  ടീമിലിടം പിടിച്ചു.  പുതുമുഖങ്ങളായ രജത് പഠീദാറും മുകേഷ് കുമാറും ടീമിലിടം പിടിച്ചിട്ടുണ്ട്.  ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നതിനാൽ  ലോകകപ്പ് ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഏകദിന പരമ്പരക്കുള്ള  ടീമിനെ പ്രഖ്യാപിച്ചത്. 

Advertising
Advertising

രജത് പഠീദാറിനും മുകേഷ് കുമാറിനും ഇത് ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണമെത്തുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര  ഒക്ടോബർ 6 നാണ് ആരംഭിക്കുന്നത്.  ലഖ്‌നൗവിലും റാഞ്ചിയിലും ഡല്‍ഹിയിലുമായാണ് മത്സരങ്ങള്‍ അരങ്ങേറുക. 

ടീം ഇങ്ങനെ: ശിഖര്‍ ധവാന്‍ (C),  ശ്രേയസ് അയ്യര്‍ (VC), ഋതുരാജ് ഗെയ്ക് വാദ്, ശുഭ്മാൻ ഗില്‍,രജത് പഠീദാര്‍ ,രാഹുൽ ത്രിപാഠി, ഇഷാൻ കിഷന്‍ (WK), സഞ്ജു സാംസൺ (WK), ഷഹബാസ് അഹ്മദ്, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, മുകേഷ് കുമാർ, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്, ദീപക് ചഹാർ. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News