വെറുതെവിടൂ, അനാവശ്യ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സാനിയ മിർസ

ഇന്നലെയാണ് പാക് നടിയും മോഡലുമായ സന ജാവേദുമായുള്ള വിവാഹ ചിത്രം ഷുഹൈബ് മാലിക് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

Update: 2024-01-21 06:39 GMT
Editor : Sharafudheen TK | By : Web Desk

ഹൈദരാബാദ്: പാകിസ്താൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലികിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് സാനിയ മിർസ. വിവാഹ മോചനം കഴിഞ്ഞിട്ട് മാസങ്ങളായെന്നും വിഷയത്തിൽ വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും സാനിയ ആവശ്യപ്പെട്ടു. സ്വകാര്യത മാനിക്കണം. ഷുഹൈബ് മാലിക്കിന് ആശംസകൾ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു.

ഇന്നലെയാണ് പാക് നടിയും മോഡലുമായ സന ജാവേദുമായുള്ള വിവാഹ ചിത്രം ഷുഹൈബ് മാലിക് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെയാണ് സാനിയയുമായി മാലിക് വിവാഹ മോചനം തേടിയെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ സാനിയയുടെ പിതാവ് ഇമ്രാൻ മിർസ സംഭവത്തിൽ വിശദീകരണവുമായി  രംഗത്തെത്തിയിരുന്നു. വിവാഹമോചനത്തിന് മുൻകൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്‌ലിം സ്ത്രീകൾക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള 'ഖുൽഅ'  പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

കഴിഞ്ഞ ദിവസം സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്‌റ്റോറി വലിയ രീതിയിൽ ചർച്ചയായിരുന്നു. 'വിവാഹവും വിവാഹ മോചനവും കഠിനമാണ്. ജീവിതം ഒരിക്കലും എളുപ്പമാകില്ല., എതെപ്പോഴും കഠിനമായിരിക്കും. എന്നാൽ നമുക്ക് ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. വിവേകത്തോടെ തെരഞ്ഞെടുക്കൂ. ഇതായിരുന്നു സാനിയയുടെ കുറിപ്പ്.

2010ലാണ് സാനിയയുടേയും ഷുഹൈബ് മാലികിന്റേയും വിവാഹം. വിവാഹ ശേഷം ദുബൈയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കുറച്ചു കാലമായി പിരിഞ്ഞാണ് താമസിച്ചിരുത്. എന്നാൽ വിവാഹ മോചനകാര്യത്തിൽ സാനിയയും മാലികും വ്യക്തത വരുത്തിയിരുന്നില്ല. മാലിക്കിന്റെ മൂന്നാം വിവാഹവും സന ജാവേദിന്റെ രണ്ടാം വിവാഹവുമാണ് ഇന്നലെ നടന്നത്. 2020 ൽ പാക് ഗായകൻ ഉമൈർ ജസ്വാളിനെ സന വിവാഹം കഴിച്ചിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News