ചെന്നൈയുടെ തോല്‍വിക്കിടയിലും മിന്നിത്തിളങ്ങി ഡ്വെയ്ന്‍ ബ്രാവോ: റെക്കോര്‍ഡിനൊപ്പം

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന ലസിത് മലിംഗയുടെ നേത്തിനൊപ്പം എത്തി ബ്രാവോ.

Update: 2022-03-27 02:56 GMT

ഐപിഎല്‍ 15-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ തോറ്റെങ്കിലും ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയുടെ നേട്ടം ടീമിന് തിളക്കമുള്ളതാക്കുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന ലസിത് മലിംഗയുടെ നേത്തിനൊപ്പം എത്തി ബ്രാവോ. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിലെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെയാണ് മുന്‍ വിന്‍ഡീസ് താരം ചരിത്ര നേട്ടത്തിലെത്തിയത്.

ഇരുവര്‍ക്കും 170 വിക്കറ്റുകളാണ് ഉള്ളത്. ഒരു വിക്കറ്റ് കൂടിയാല്‍ ബ്രാവോ ചരിത്ര നേട്ടം സ്വന്തമാക്കും. 152 മത്സരങ്ങളില്‍ നിന്നാണ് ബ്രാവോയുടെ നേട്ടം. അതേസമയം വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയാണ് രണ്ടാമത്. അദ്ദേഹത്തിന് 166 വിക്കറ്റുണ്ട്. പിയൂഷ് ചൗള 157 വിക്കറ്റുമായി മൂന്നാം സ്ഥാനത്താണ്. ഇരുവരെയും ഇത്തവണ ടീമിലെടുക്കാന്‍ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ തയ്യാറായിരുന്നില്ല. 150 വിക്കറ്റ് നേടിയിട്ടുള്ള ഹര്‍ഭജന്‍ സിംഗ് നാലാമതാണ്. അദ്ദേഹം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

Advertising
Advertising

മലിംഗ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിംഗ് പരിശീലകനാണ്. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും ബ്രാവോയുടെ അടുത്തൊന്നും മറ്റു ബൗളര്‍മാരെത്തില്ല. കൊല്‍ക്കത്ത താരങ്ങളായ വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്‌സ് എന്നിവരെയാണ് ബ്രാവോ മത്സരത്തില്‍ പുറത്താക്കിയത്. മത്സരത്തില്‍ കൊൽക്കത്ത നൈറ്റ റൈഡേഴ്സ് ആറു വിക്കറ്റിന് ചെന്നൈയെ തോൽപ്പിച്ചു. മഹേന്ദ്രസിങ് ധോണി അർധസെഞ്ചുറി നേടി. തലമാറിയിയെത്തിയ ചെന്നൈയ്ക്ക് തോൽവിയോടെ തുടക്കം.

മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ അർധസെഞ്ചുറിക്കരുത്തിൽ 131 റൺസ് നേടിയ ചെന്നൈയെ നാല് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത തകർത്തു. കഴിഞ്ഞ ഫൈനലിലെ തോൽവിക്ക് കൊൽക്കത്തയുടെ മധുരപ്രതികാരം. ജഡേജയുടെ നായകത്വത്തിൽ ഇറങ്ങിയ ചെന്നൈയുടെ മുൻനിരയ്ക്ക് കാര്യമായി തിളങ്ങാനായില്ല


CSK vs KKR: Dwayne Bravo equals Lasith Malinga's all-time record, becomes joint-highest wicket-taker in IPL

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News