ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 387 ന് പുറത്ത്

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായി

Update: 2025-07-11 15:38 GMT

ലണ്ടൻ : ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 387 ന് പുറത്ത്. ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട് സെഞ്ചുറി കണ്ടെത്തി. ബൈഡൻ കാർസ്, ജാമി സ്മിത്ത് എന്നിവർ അർദ്ധ സെഞ്ചുറിയുമായി തിളങ്ങി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. വിദേശ മണ്ണിൽ ബുംറ ഇത് പന്ത്രണ്ടാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി.

സെഞ്ചുറി നേടിയ റൂട്ടിന്റെ വിക്കറ്റ് പിഴുത് ബുംറ ഇന്ത്യക്ക് പ്രതീക്ഷ നൽകി. പിന്നാലെ വന്ന വോക്ക്സ് പൂജ്യനായി മടങ്ങി. എട്ടാം വിക്കറ്റിൽ ജാമി സ്മിത്തും ബൈഡൻ കാഴ്‌സും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. അർദ്ധ സെഞ്ചുറി പിന്നിട്ട സ്മിത്തിനെ സിറാജ് വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ആർച്ചറിന് കാര്യാമായൊന്നും ചെയ്യാനായില്ല. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ജോഫ്രാ ആർച്ചറാണ് ജയ്‌സ്വാളിനെ പുറത്താക്കിയത്.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News